നെയ്മറുടെ ഗോൾ ബോൾട്ടിന്
നെയ്മറുടെ ഗോൾ ബോൾട്ടിന്
Sunday, August 21, 2016 11:18 AM IST
റിയോ: ജർമനിക്കെതിരായ ഫൈനലിൽ നേടിയ ഗോൾ നെയ്മർ സമർപ്പിച്ചത് ഉസൈൻ ബോൾട്ടിന്. ഒളിമ്പിക് സ്വർണമെന്ന സ്വപ്ന നേട്ടത്തിലേക്ക് ആദ്യ ഗോൾ ഉതിർത്ത ബ്രസീൽ നായകൻ നെയ്മർ ബോൾട്ടിന്റെ പ്രശസ്തമായ ആക്്ഷൻ കാണിച്ചുകൊണ്ടാണ് ഗോൾ സമർപ്പിച്ചത്. മത്സരം കാണാൻ ബോൾട്ട് ഗാലറിയിലുണ്ടായിരുന്നു. ബോൾട്ടിന്റെ ചിത്രം ബിഗ് സ്ക്രീനിൽ മിന്നുമ്പോൾ അത് ആരാധകരെയും ബ്രസീൽ ടീമിനെയും ആവേശത്തിലാക്കി.

മത്സരശേഷം ബ്രസീൽ ടീമിന് ട്വിറ്ററിൽ ബോൾട്ട് ആശംസ നേർന്നതും തന്നെ അനുകരിക്കുന്ന നെയ്മറിന്റെ ഈ ചിത്രത്തോടൊപ്പമാണ്. ബ്രസീലാണ് തന്റെ ഇഷ്‌ടപ്പെട്ട ഫുട്ബോൾ ടീമിലൊന്നെന്ന് ബോൾട്ട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.