ഓസ്ട്രേലിയ 201നു പുറത്ത്
ഓസ്ട്രേലിയ 201നു പുറത്ത്
Wednesday, July 27, 2016 11:50 AM IST
പല്ലേകെലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കും ബാറ്റിംഗ് തകർച്ച. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 117നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 203 റൺസിനു പുറത്തായി. മഴമൂലം രണ്ടാം ദിനം കളി നേരത്തെ നിർത്തുമ്പോൾ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്‌ടത്തിൽ ആറു റൺസെന്ന നിലയിലാണ്. ഒമ്പതു വിക്കറ്റ് ശേഷിക്കേ ശ്രീലങ്ക ഇപ്പോഴും 80 റൺസ് പിന്നിലാണ്. 47 റൺസെടുത്ത ആഡം വോഗ്്സിനും 31 റൺസെടുത്ത മിച്ചൽ മാർഷിന്റെയും മികവിലാണ് ഓസ്ട്രേലിയ ലീഡ് നേടിയത്. ശ്രീലങ്കയ്ക്കു വേണ്ടി രംഗണ ഹെറാത്ത്, ലക്്ഷൻ സൻഡകൻ എന്നിവർ നാലു വിക്കറ്റ് വീതം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.