നർസിംഗിനു പകരം പ്രവീൺ റാണ
നർസിംഗിനു പകരം പ്രവീൺ റാണ
Tuesday, July 26, 2016 9:12 PM IST
ന്യൂഡൽഹി: ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ട ഗുസ്തി താരം നർസിംഗ് യാദവിനു പകരം 74 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ പ്രവീൺ റാണ ഇന്ത്യയെ പ്രതിനിധീകരിക്കും. ലാസ് വേഗാസിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ നർസിംഗിന് വെങ്കലം നേടിയതോടെയാണ് ഇന്ത്യക്ക് ഒളിമ്പിക് ബെർത്ത് ലഭിച്ചത്. എന്നാൽ, നർസിംഗിനു പകരം രണ്ടുവട്ടം ഒളിമ്പിക് മെഡൽ നേടിയ സസുശീൽ കുമാറിനെ റെസലിംഗ് ഫെഡറേഷനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും പരിഗണിച്ചില്ല.

അമേരിക്കയിൽ 2015ൽ ഇറ്റലിയിലും 2014ൽ അമേരിക്കയിലും നടന്ന അന്താരാഷ്്ട്ര ടൂർണമെന്റുകളിൽ സ്വർണം നേടിയതാണ് റാണയ്ക്കു നേട്ടമായത്. ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ട ഗുസ്തിതാരം നർസിംഗ് യാദവിനെ പിന്തുണച്ചു കൊണ്ട് മറ്റൊരു ഗുസ്തിതാരവും ഒളിമ്പിക് മെഡൽ ജേതാവുമായ യോഗേശ്വർ ദത്ത് രംഗത്തെത്തി. നർസിംഗ് ഒരിക്കലും അറിഞ്ഞുകൊണ്ട് ഉത്തേജകം ഉപയോഗിക്കില്ലെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ദത്ത് ട്വിറ്ററിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.