പോസ്റ്റൽ വെയ്റ്റ് ലിഫ്റ്റിംഗിനു തുടക്കം
Tuesday, July 26, 2016 11:49 AM IST
ആലപ്പുഴ: ദേശീയ പോസ്റ്റൽ വെയ്റ്റ് ലിഫ്റ്റിംഗ് ആൻഡ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് ആലപ്പുഴ ടൗൺഹാളിൽ തുടക്കമായി. ആദ്യദിനത്തിൽ ആറുവിഭാഗങ്ങളിലാണ് പോരാട്ടം നടന്നത്. പുരുഷൻമാരുടെ 56 കിലോ വെയ്റ്റ് ലിഫ്റ്റിംഗിൽ ഒഡീഷയുടെ പ്രദീപ്കുമാർ സാഹു സ്വർണം നേടി. സ്നാച്ച് 76 കിലോയും ജർക്കിൽ 100കിലോ വീതവും ഉയർത്തിയാണ് പ്രദീപ്കുമാർ സാഹു സ്വർണം നേടിയത്. 161 കിലോ ഉയർത്തിയ രാജസ്‌ഥാന്റെ രാജേഷ്കുമാറിനാണ് വെള്ളി. മഹാരാഷ്ര്‌ടയുടെ സഞ്ജൈ മയേക്കർ 100 കിലോ ഉയർത്തി വെങ്കലം നേടി. പുരുഷൻമാരുടെ 62 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിംഗിൽ 225 കിലോ ഉയർത്തി തമിഴ്നാടിന്റെ എസ്. മണികണ്ഠൻ സ്വർണം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.