അശ്വിൻ വീണ്ടും ഒന്നാം സ്‌ഥാനത്ത്
അശ്വിൻ വീണ്ടും ഒന്നാം സ്‌ഥാനത്ത്
Tuesday, July 26, 2016 11:49 AM IST
ന്യൂഡൽഹി: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയുടെ ടോപ് സ്പിന്നർ ആർ. അശ്വിൻ ബൗളർമാരിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. ആന്റിഗ്വ ടെസ്റ്റിലെ ഏഴുവിക്കറ്റ് പ്രകടനമാണ് അശ്വിനെ തുണച്ചത്. ഓൾഡ് ട്രാഫോഡ് ടെസ്റ്റിൽ കാര്യമായ നേട്ടമുണ്ടാനാകാഞ്ഞ പാകിസ്‌ഥാനി ബൗളർ യാസിർഷാ അഞ്ചാം റാങ്കിലേക്കു പിന്തള്ളപ്പെട്ടു. അഞ്ചു റേറ്റിംഗ് പോയിന്റ് നേടിയ അശ്വിന് 876 പോയന്റാണുള്ളത്. അശ്വിനേക്കാൾ 44 പോയിന്റ് പിന്നിലാണ് യാസിർഷാ. ഇംഗ്ലീഷ് ബൗളർമാരായ ജയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, ദക്ഷിണാഫ്രിക്കൻ ബൗളർ ഡെയ്ൽ സ്റ്റെയ്ൻ എന്നിവരാണ് രണ്ടു മുതൽ നാലുവരെയുള്ള സ്‌ഥാനങ്ങളിൽ.


ബാറ്റിംഗ് റാങ്കിലും അശ്വിൻ നേട്ടമുണ്ടാക്കി. മൂന്നു സ്‌ഥാനങ്ങൾ മെച്ചപ്പെടുത്തി 45ലെത്തി. ബാറ്റിംഗ് റാങ്കിംഗിൽ 12–ാം സ്‌ഥാനത്തുള്ള ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യക്കാരിൽ മുമ്പൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.