പാക്കിസ്‌ഥാൻ തകർന്നു
പാക്കിസ്‌ഥാൻ തകർന്നു
Sunday, July 24, 2016 11:38 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്‌ഥാൻ തകർന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ എട്ടിന് 589നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്‌ഥാൻ ഒന്നാം ഇന്നിംഗ്സിൽ 198 റൺസിന് ഓൾ ഔട്ടായി. നാലു വിക്കറ്റ് നഷ്‌ടത്തിൽ 57 റൺസ് എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ പാക്കിസ്‌ഥാന് ഒരിക്കൽപ്പോലും ഇംഗ്ലീഷ് ബൗളർമാർക്കുമേൽ ആധിപത്യം പുലർത്താനായില്ല. നായകൻ മിസ്ബ ഉൾ ഫഖ് (52) പിടിച്ചുനിന്നെങ്കിലും മറ്റുള്ള ബാറ്റ്സ്മാൻമാർക്ക് നായകനു വേണ്ട പിന്തുണ നൽകാനായില്ല. മിസ്ബ– വഹാബ് റിയാസ് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്ന 60 റൺസാണ് പാക്കിസ്‌ഥാൻ ഇന്നിംഗ്സിലെ വലിയ കൂട്ടുകെട്ടും. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ഒരുവിക്കറ്റ് നഷ്‌ടത്തിൽ 98 റൺസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.