മക്ലാരൻ റിപ്പോർട്ട്: ചില ചോദ്യങ്ങൾക്ക് ഉത്തരം വേണം
Friday, July 22, 2016 11:51 AM IST
ലാസാൻ: മരുന്നടിയേക്കുറിച്ച് അന്വേഷിക്കാൻ ലോക ഉത്തേജക വിരുദ്ധ സമിതി(വാഡ) മേയ് മാസത്തിൽ നിയോഗിച്ച അന്വേഷണസമിതിയുടെ തലവനാണ് കനേഡിയൻ നിയമ വിദഗ്ധൻ റിച്ചാർഡ് മക്ലാരൻ. മോസ്കോ ലാബിലെ മുൻ ഡയറക്ടർ ഗ്രിഗറി റോഡ്ഷെങ്കോയുടെ വെളിപ്പെടുത്തലുകൾ വാഡയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു ഇത്.

<ആ>റിപ്പോർട്ട് കാലതാമസം നേരിട്ടുവോ ?

അന്വേഷണസമിതിയോടുള്ള എല്ലാ ബഹുമാനവും നിലനിൽക്കുമ്പോൾ തന്നെ ചില സംശയങ്ങളും നിലനിൽക്കുന്നു. സമിതിക്ക് വളരെക്കുറച്ചു സമയത്തിനുള്ളിൽ വളരെയധികം ജോലികൾ ചെയ്തുതീർക്കാനുണ്ടായിരുന്നു. എന്നിരുന്നാലും ഒളിമ്പിക്സിനു 18 ദിവസം മുമ്പ് മാത്രമാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നതാണ് സംശയത്തിനിടയാക്കുന്നത്.

<ആ>ഈ സംഭവത്തെക്കുറിച്ച് മുമ്പ് അറിവുണ്ടായിരുന്നു?

കഴിഞ്ഞ വർഷം നവംബറിലും ഈ വർഷമാദ്യം ജനുവരിയിലും സ്വതന്ത്രമായ അന്വേഷണ കമ്മീഷനെ വച്ച് അന്വേഷിച്ച് താറാക്കിയ റിപ്പോർട്ട് വാഡ വെളിയിൽ വിട്ടിരുന്നു. ജർമൻ ടെലിവിഷൻ നെറ്റ് വർക്കായ എആർഡിയിൽ വന്ന അന്വേഷണാത്മക ഡോക്യുമെന്ററിയാണ് വാഡയ്ക്ക് ഇക്കാര്യത്തിൽ ദിശാസൂചിയായത്. വിസിൽബ്ലോവറായ(വിവരം ചോർത്തി നൽകുന്നവർ) യൂലിയ സ്റ്റെപനോവ നൽകിയ വിവരങ്ങളനുസരിച്ചായിരുന്നു ഡോക്യുമെന്ററി തയാറാക്കിയത്.


<ആ>ഇനിയെന്ത്?

റഷ്യയെ മുഴുവനായി വിലക്കിയ സാഹചര്യത്തിൽ നിരപരാധികളായ അത്ലറ്റുകളുടെ സാധ്യതയേക്കുറിച്ച് പരിശോധിക്കാൻ ബുധനാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് സമിതി ടെലികോൺഫറൻസ് നടത്തിയിരുന്നു. മൊത്തത്തിൽ വിലക്കു വന്നത് ശുദ്ധരായ കായികതാരങ്ങളുടെ വർഷങ്ങൾ നീണ്ട പ്രയത്നം വൃഥാവിലാക്കിയെന്നും സമിതി നിരീക്ഷിച്ചു. കൂടാതെ ഫിഫ(ഫുട്ബോൾ), ഫിന(നീന്തൽ) തുടങ്ങിയ സ്വതന്ത്ര കായിക സംഘടനകളുടെ യോഗ്യതയെക്കുറിച്ചും സമിതി സംശയം പ്രകടിപ്പിച്ചു. അവരുടെ യോഗ്യത പരിശോധിക്കാൻ ഇനി സമയവുമില്ലെന്നത് ഒളിമ്പിക് സമിതിയുടെ മുമ്പിൽ ചോദ്യചിഹ്നമാവുകയാണ്. വാഡയുടെ അത്ലറ്റ് കമ്മിറ്റിയിൽ അംഗമായ ബെക്കി സ്കോട്ട് ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.