സാഹസിക ഡ്രൈവിംഗിൽ പങ്കെടുക്കാൻ കെടിഎം ജീപ്പേഴ്സും
സാഹസിക ഡ്രൈവിംഗിൽ പങ്കെടുക്കാൻ കെടിഎം ജീപ്പേഴ്സും
Thursday, June 30, 2016 12:13 PM IST
കോട്ടയം: ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര സാഹസിക ഡ്രൈവിംഗ് ടൂർണമെന്റായ ഫോഴ്സ് ഗുർഖ പങ്കെടുക്കാൻ കേരള സംഘവും. കോട്ടയത്തു നിന്നുള്ള കെടിഎം ജീപ്പേഴ്സാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരിക്കുന്നത്. നാലു ഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുക. ദ പ്രോലോഗ്, ദ പ്രിഡേറ്റർ, ദ ടെർമിനേറ്റർ, ട്വിലൈറ്റ് സോൺ എന്നിങ്ങനെയാണ് വിഭാഗങ്ങൾ. മലേഷ്യ ചലഞ്ച് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും കഠിനമായ സാഹസിക ഡ്രൈവിംഗ് ടൂർണമെന്റാണ് ഗോവയിൽ നടക്കുന്ന ഫോഴ്സ് ഗുർഖ ആർഎഫ്സി. നാളെ മുതൽ 29 വരെയാണ് ടൂർണമെന്റ്. കുര്യൻ സഹോദരങ്ങൾ എന്നറിയപ്പെടുന്ന സാം കുര്യൻ കാരായിക്കലും കുര്യൻ കുര്യനുമാണ് കെടിഎം ബ്രദേഴ്സിലെ അംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.