ഇന്ത്യ–ന്യൂസിലൻഡ് പരമ്പര വേദികളായി
ഇന്ത്യ–ന്യൂസിലൻഡ് പരമ്പര വേദികളായി
Tuesday, June 28, 2016 11:23 AM IST
ന്യൂഡൽഹി: ഇന്ത്യ–ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മൂന്നു ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഷെഡ്യൂൾ പ്രഖ്യാപനം ഇത്തവണ പ്രഖ്യാപിച്ചത് വ്യത്യസ്തമായ രീതിയിലായിരുന്നു. മുൻ നിര താരങ്ങൾ ട്വിറ്ററിലൂടെയാണ് വേദികളും തീയതിയും പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷാമി തുടങ്ങിയവരാണ് ഷെഡ്യൂൾ പുറത്തുവിട്ടത്. കാൺപൂരിലാണ് ആദ്യ ടെസ്റ്റ് സെപ്റ്റംബർ 22–26 വരെയാണ് മത്സരം. ക്യാപ്റ്റൻ വിരാട് കോഹ് ലിയാണ് ഈ വിവരം പുറത്തു വിട്ടത്. ടീം ഇന്ത്യയുടെ ഹോം മത്സരങ്ങൾ ഇന്ത്യയിലെ ഏറ്റവും പുരാതന വേദികളിൽ ഒന്നായ കാൺപൂരിൽ സെപ്റ്റംബർ 22 ന് തുടങ്ങും എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീകമായ കോൽക്കത്തയിലെ ഈഡൻഗാർഡൻസ് അവസാന ടെസ്റ്റ് മത്സരത്തിനു വേദിയാകുമെന്നു ട്വീറ്റ് ചെയ്തത് സീമർ മുഹമ്മദ് ഷാമിയാണ്. ഇൻഡോറിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനെക്കുറിച്ചു പറഞ്ഞത് അജിങ്ക്യ രഹാനെയാണ്. പ്രതിഭാധനനായ ക്രിക്കറ്റർ സയ്യദ് മുഷ്താഖ് അലിയുടെ നാട്ടിലാണ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്നതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.


താരങ്ങളുടെ പ്രഖ്യാപനത്തിനു ശേഷം ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ ഔദ്യോഗികമായി ഷെഡ്യൂൾ പ്രഖ്യാപിച്ചു.

ആദ്യ ടെസ്റ്റ്– കാൺപൂർ, സെപ്റ്റംബർ 22–26

രണ്ടാം ടെസ്റ്റ് – ഇൻഡോർ,

സെപ്റ്റംബർ 30 –ഒക്ടോബർ 4

മൂന്നാം ടെസ്റ്റ് – കോൽക്കത്ത, ഒക്ടോബർ 8–12

ആദ്യ ഏകദിനം– ധർമശാല, ഒക്ടോബർ 16

രണ്ടാം ഏകദിനം– ഡെൽഹി, ഒക്ടോബർ 19

മൂന്നാം ഏകദിനം– മൊഹാലി, ഒക്ടോബർ 23

നാലാം ഏകദിനം– റാഞ്ചി, ഒക്ടോബർ 26

അഞ്ചാം ഏകദിനം– വിശാഖപട്ടണം, ഒക്ടോബർ 29
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.