അൽബേനിയൻ താരങ്ങൾക്കു രാജകീയ വരവേൽപ്പ്
അൽബേനിയൻ താരങ്ങൾക്കു രാജകീയ വരവേൽപ്പ്
Saturday, June 25, 2016 12:22 PM IST
പാരീസ്: യൂറോ കപ്പിൽ ഗ്രൂപ്പ് ഘട്ടം കടന്നു മുന്നേറാൻ കഴിഞ്ഞില്ല അൽബേനിയൻ ടീമിന്. എന്നാൽ, നാട്ടിൽ തിരിച്ചെത്തിയപ്പോൾ അവർക്ക് ലഭിച്ചത് രാജകീയ വരവേൽപ്പ്. മുന്നേറ്റം സാധിച്ചില്ലെങ്കിലും ആദ്യമായി യൂറോ കപ്പിൽ മത്സരിച്ച്, മാന്യമായി കളിക്കാനും രാജ്യത്തിന്റെ മാനം കാക്കാനും ടീമിനായി എന്നാണ് ആരാധകരുടെ പൊതു വികാരം.

ടീമിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകളാണെത്തിയത്. തുടർന്ന് തുറന്ന ബസിൽ താരങ്ങളുടെ നഗര പ്രദക്ഷിണവും ഏർപ്പാടാക്കിയിരുന്നു. എന്നാൽ, ഇംഗ്ലണ്ടിന്റെ കാര്യം അൽപ്പം വ്യത്യസ്തമാണ്. തിങ്കളാഴ്ച ഐസ്ലൻഡിനോടെങ്ങാനും തോറ്റാൽ തിരിച്ച് ഇങ്ങോട്ടു പോരേണ്ടാ എന്നാണു മുന്നറിയിപ്പ്. ജയിച്ചില്ല എങ്കിൽ തിമിംഗലങ്ങളെ കാണാൻ ഒരു സൗജന്യ യാത്രയും ഒരു കമ്പനി ഓഫർ ചെയ്തിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.