ഫ്രാൻസിനു ജയം
Tuesday, May 31, 2016 12:09 PM IST
നാന്റെസ്: അന്താരാഷ്്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഫ്രാൻസിന് ജയം. കാമറൂണിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഫ്രാൻസ് തോൽപ്പിച്ചു. സമനിലയിലേക്കെന്ന തോന്നിച്ച അവസരത്തിൽ ഇഞ്ചുറി ടൈമിനു തൊട്ടുമുമ്പ് ദിമിത്രി പായെയുടെ (90) ഫ്രീകിക്കിലായിരുന്നു ഫ്രാൻസിന്റെ ജയം. ബ്ലെയ്സ് മറ്റൗഡി (20), ഒളിവർ ഗിറോഡ് (41) എന്നിവരാണ് ഫ്രാൻസിന്റെ ആദ്യ രണ്ട് ഗോളിനുടമകൾ. വിൻസന്റ് അബുബക്കർ (22), ജീൻ എറിക് മാക്സിം ചൗപോ–മോട്ടിംഗ് (88) എന്നിവർ കാമറൂണിനുവേണ്ടി വലകുലുക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.