വെടിക്കെട്ട് ഓർമകൾ
വെടിക്കെട്ട് ഓർമകൾ
Monday, May 30, 2016 12:14 PM IST
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒമ്പതാം പതിപ്പിനു കൊടിയിറങ്ങുമ്പോൾ വെടിക്കെട്ട് ബാറ്റിംഗോ ഉജ്വല ബൗളിംഗോ നടത്തി ഗസ്റ്റ് റോൾ പ്രകടനം ഗംഭീരമാക്കിയവരെ പരിചയപ്പെടാം.

<ആ>ബെൻ കട്ടിംഗ് (ഹൈദരാബാദ്)

15 പന്തിൽ പുറത്താകാതെ 39 (ഫൈനൽ)

ഈ ചാമ്പ്യൻഷിപ്പ് തുടങ്ങുംമുമ്പ് ബെൻ കട്ടിംഗിനെക്കുറിച്ച് അധികമാരും കേട്ടിരുന്നില്ല. എന്നാൽ, ഇനി കട്ടിംഗിനെ ആരും മറക്കില്ല. സൺ റൈസേഴ്സ് ഹൈദരാബാദിന്റെ വിജയത്തിൽ നിർണായകമായത് കട്ടിംഗിന്റെ ഓൾ റൗണ്ട് പ്രകടനമാണ്. ഒരുഘട്ടത്തിൽ ഹൈദരാബാദ് 180 പോലും കടക്കില്ലെന്നു വിചാരിച്ച ഘട്ടത്തിലാണ് കട്ടിംഗിന്റെ വരവ്. ഷെയ്ൻ വാട്സൺ അടക്കമുള്ളവരെ കടന്നാക്രമിച്ച കട്ടിംഗ്ഹൈദരാബാദിന്റെ സ്കോർ 208ലെത്തിച്ചു. ബൗളിംഗിലും കട്ടിംഗ് തിളങ്ങി. 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ കട്ടിംഗ് സ്വന്തമാക്കി.


<ആ>ബിപുൽ ശർമ(ഹൈദരാബാദ്)

11 പന്തിൽ പുറത്താകാതെ 27, ക്വാളിഫയർ ഒന്നിൽ ഗുജറാത്തിനെതിരേ

ഗുജറാത്ത് ഉയർത്തിയ 163 റൺസ് പിന്തുടർന്ന ഹൈദരാബാദിന്റെ മുൻനിര വിക്കറ്റുകൾ നിലംപൊത്തിയപ്പോൾ നായകൻ വാർണർക്കു കൂട്ടായത് ഇതുവരെ ദേശീയകുപ്പായത്തിലെത്താത്ത ബിപുൽ ശർമയാണ്. 16–ാം ഓവറിൽ ആറിന് 117 എന്ന നിലയിൽ തകരുമ്പോഴായിരുന്നു ബിപുലിന്റെ വരവ്. വാർമർക്കൊപ്പം ചേർന്ന് അടിച്ചു തകർത്ത ബിപുൽ കേവലം 11 പന്തിൽ 27 റൺസ് നേടി. ഇതിൽ മൂന്നു സിക്സും ഉണ്ടായിരുന്നു. ഹൈദരാബാദിന്റെ ഫൈനലിലേക്കുള്ളകുതിപ്പിന് ഈ ഇന്നിംഗ്സ് നിർണായകമായി.

<ആ>ഇക്ബാൽ അബ്ദുള്ള (ബാംഗളൂർ)

ഗുജറാത്തിനെതിരേ 25 പന്തിൽ പുറത്താകാതെ 33, ക്വാളിഫയർ ഒന്ന്

ഗുജറാത്ത് ലയൺസിനെതിരായ ആദ്യക്വാളിഫയറിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്സ് ഒരു ഘട്ടത്തിൽ പരാജയത്തിന്റെ വക്കിലായിരുന്നു. ആറിന് 68 എന്ന നിലയിൽ തകർന്ന ഘട്ടം. 160 റൺസാണ് ബാംഗളൂരിന്റെ വിജയലക്ഷ്യം. എബി ഡിവില്യേഴ്സിന്റെ പ്രകടനം ബാംഗളൂരിനെ വിജയത്തോടടുപ്പിക്കുമ്പോൾ ഇക്ബാൽ അബ്ദുള്ളയാണ് കൂട്ടായെത്തിയത്. ഇക്ബാൽ 33 റൺസ് നേടി പുറത്താകാതെ നിന്നതാണ് ബാംഗളൂരിനെ തുണച്ചത്. 45 പന്തിൽ 79 റൺസ് നേടിയ ഡിവില്യേഴ്സ് മത്സരശേഷം ഇക്ബാലിന്റെ മികവിനെ പ്രകീർത്തിക്കുകയും ചെയ്തു. നേരത്തെ മിന്നും ബൗളിംഗിൽ ബ്രണ്ടൻ മക്കല്ലത്തെയും ആരോൺ ഫിഞ്ചിനെയും പുറത്താക്കിയത് ഇക്ബാൽ അബ്ദുള്ളയായിരുന്നു.


<ആ>കാർലോസ് ബ്രാത്വെയ്റ്റ് (ഡൽഹി)

11 പന്തിൽ 34, കോൽക്കത്തയ്ക്കെതിരേ

ടൂർണമെന്റിന്റെ മധ്യഘട്ടത്തിലായിരുന്നു വിൻഡീസ് താരം ബ്രാത് വെയ്റ്റിന്റെ അവിശ്വസനീയ പ്രകടനം. പതിയെതുടങ്ങിയ ബ്രാത് വെയ്റ്റ് കോൽക്കത്തയ്ക്കെതിരേ കേവലം 11 പന്തിൽ 34 റൺസ് അടിച്ചുകൂട്ടി. തകർച്ചയെ നേരിട്ട ഡൽഹിക്കുവേണ്ടി അവസാന ഓവറുകളിൽ നടത്തിയ മി്ന്നൽ പ്രകടനം മികച്ച സ്കോർ സമ്മാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസ് നേടി. മത്സരത്തിൽ ഡൽഹിവിജയം സ്വന്തമാക്കി.

<ആ>ആരോൺ ഫിഞ്ച് (ഗുജറാത്ത്)

10 പന്തിൽ 29, കോൽക്കത്തയ്ക്കെതിരേ

കോൽക്കത്തയെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തിയ മത്സരത്തിൽ 29 പന്തിൽ 51 റൺസ് നേടിയ ദിനേഷ് കാർത്തികായിരുന്നു ഗുജറാത്തിനു വേണ്ടി പ്രധാനമായി തിളങ്ങിയത്. എന്നാൽ, കാർത്തിക് പുറത്തായ ശേഷം തകർച്ചയെ നേരിട്ട ഗുജറാത്തിനു ഫിഞ്ചിന്റെ കാമിയോ റോൾ മികച്ച സ്കോർ സമ്മാനിച്ചു. ഓപ്പണർ സ്‌ഥാനത്തുനിന്ന് അഞ്ചാം സ്‌ഥാനത്തേക്ക് ഇറങ്ങിയ ഫിഞ്ച് 13.5 ഓവറിൽ മൂന്നിന് 116 എന്ന നിലയിൽനിന്ന് വിജയിക്കാനാവശ്യമായ 159 റൺസ് ക്ഷണവേഗത്തിൽ കണ്ടെത്തി. രണ്ടോവർ ശേഷിക്കേ ഗുജറാത്തിനു വിജയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.