ഇംഗ്ലണ്ടിനു വീണ്ടും ജയം, പരമ്പര
Monday, May 30, 2016 12:14 PM IST
ലണ്ടൻ: ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2–0ന് പരമ്പര സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റിന് ജയിച്ചാണ് ആതിഥേയർ വിജയിച്ചത്. ഫോളോ ഓൺ ചെയ്യാൻ വിധിക്കപ്പെട്ട ലങ്ക മുഴുവൻ വിക്കറ്റും നഷ്‌ടമാക്കി 475 റൺസെടുത്തിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ഒമ്പത് വിക്കറ്റിന് 498 റൺസിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 101 റൺസിൽ തീർന്നിരുന്നു. ഇതോടെ ഫോളോ ഓണിനു ലങ്ക നിർബന്ധിതരായി. ദിനേഷ് ചാൻഡിമൽ (126), ഏയ്ഞ്ചലോ മാത്യൂസ് (80), രംഗണ ഹെറാത്ത് (61), കുശാൽ സിൽവ (60) എന്നിവരുടെ പ്രകടനങ്ങളാണ് ലങ്കയുടെ തോൽവി ഭാരം കുറച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.