പെയ്സ് സഖ്യം ക്വാർട്ടറിൽ
Monday, May 30, 2016 12:14 PM IST
പാരീസ്: ഇന്ത്യയുടെ ലിയാൻഡർ പെയ്സ് – പോളണ്ടിന്റെ മാഴ്സിൻ മാറ്റ്കോവ്സ്കി സഖ്യം ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസ് ക്വാർട്ടറിൽ. 16–ാം സീഡായ പെയ്സ് സഖ്യം ഇംഗ്ലണ്ടിന്റെ ജാമി മുറെ – ബ്രസീലിന്റെ ബ്രൂണോ സോറസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്.

രണ്ടു സെറ്റും ടൈബ്രേക്കറിലാണ് വിധി നിർണയിച്ചത്. സ്കോർ: 7–6, 7–6. ക്വാർട്ടറിൽ ബ്രയാൻ സഹോദരന്മാരാണ് പെയ്സ് സഖ്യത്തിന്റെ എതിരാളികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.