ശ്രീലങ്ക പരാജയത്തിലേക്ക്
ശ്രീലങ്ക പരാജയത്തിലേക്ക്
Sunday, May 29, 2016 11:15 AM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ശ്രീലങ്ക പരാജയത്തിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്്കോറായ ഒമ്പതിന് 498നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിംഗ്സിൽ 101 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഫോളോ ഓൺ ചെയ്ത ശ്രീലങ്ക ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ അഞ്ചിന് 297 എന്ന നിലയിലാണ്. അഞ്ചു വിക്കറ്റ് ശേഷിക്കേ അവർ ഇപ്പോഴും 100 റൺസ് പിന്നിലാണ്. 80 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസും 60 റൺസെടുത്ത കൗശൽ സിൽവയുമാണ് രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്കയ്ക്കായി പൊരുതിയത്. ഇംഗ്ലണ്ടിനു വേണ്ടി ജയിംസ് ആൻഡേഴ്സൺ രണ്ടു വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.