സീമ പൂനിയയ്ക്കു യോഗ്യത
Sunday, May 29, 2016 11:15 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഡിസ്കസ് ത്രോ താരം സീമ പൂനിയയ്ക്കു റിയോ ഒളിമ്പിക്സിനു യോഗ്യത. 62.62 മീറ്റർ ദൂരം എറിഞ്ഞാണ് സീമ യോഗ്യത നേടിയത്. 2004, 2012 വർഷങ്ങളിൽ ഒളിമ്പിക്സിൽ പങ്കെടുത്ത സീമയുടെ മൂന്നാമത്തെ ഒളിമ്പിക്സ് മത്സരമാണ് റിയോയിലേത്. കലിഫോർണിയയിൽ നടന്ന പാറ്റ് യംഗ്സ് ത്രോവേഴ്സ് ക്ലാസിക്കിൽ 62.62 മീറ്റർ ദൂരം എറിഞ്ഞ സീമ ഒളിമ്പിക് യോഗ്യതയ്ക്കു വേണ്ടിയിരുന്ന 61.00 മീറ്റർ മറികടന്നു. റിയോ ഒളിമ്പിക്സിനു യോഗ്യത നേടുന്ന ഇന്ത്യയുടെ പത്തൊമ്പതാമത്തെ ട്രാക്ക് ആൻഡ് ഫീൽഡ് താരമാണ് 32 കാരിയായ സീമ. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീം പ്രകാരം സീമ അമേരിക്കയിൽ പരിശീലനത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.