ഒളിമ്പിക്സ് മാറ്റിവയ്ക്കേണ്ട കാര്യമില്ല: ലോകാരോഗ്യ സംഘടന
ഒളിമ്പിക്സ് മാറ്റിവയ്ക്കേണ്ട കാര്യമില്ല: ലോകാരോഗ്യ സംഘടന
Saturday, May 28, 2016 12:33 PM IST
റിയോ ഡി ഷാനെറോ: ബ്രസീലിലെ റിയോഡിഷാനെറോയിൽ ഓഗസ്റ്റിൽ നടക്കേണ്ട ഒളിമ്പിക്സ് മാറ്റിവയ്ക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). സിക്ക വൈറസിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സുമായി മുന്നോട്ടുപോകുന്നത് അധാർമികതയാണെന്ന് നൂറിലേറെ ശാസ്ത്രജ്‌ഞന്മാർ ലോകാരോഗ്യസംഘടനയ്ക്കു തുറന്ന കത്തെഴുതിയിരുന്നു. ഇതിനു മറുപടിയായാണ് ഡബ്ല്യുഎച്ച്ഒ നിലപാട് വ്യക്‌തമാക്കിയത്.

ഗുരുതരമായ ജനന വൈകല്യങ്ങൾക്ക് കാരണമാകുന്ന സിക്ക വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നൽകിയ മാർഗനിർദേശങ്ങളെ കുറിച്ച് പരിശോധിക്കാൻ ലോകാരോഗ്യ സംഘടന ബ്രസീലിൽ പുനർ സന്ദർശനം നടത്തണമെന്നും ശാസ്ത്രന്മാരുടെ സംഘം ആവശ്യപ്പെട്ടിരുന്നു. സിക്ക വൈറസിന്റെ പേരിൽ ഒളിമ്പിക്സ് മാറ്റില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി വ്യക്‌തമാക്കിയിരുന്നു.കൊതുകുവഴി പടരുന്ന സിക്ക വൈറസിന്റെ സാന്നിധ്യവും വ്യാപനവുമാണ് ഒളിമ്പിക്സ് നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നം. വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്താനായി പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ ഏർപ്പാടാക്കുമെന്ന് ഒളിമ്പിക്സ് സംഘാടകർ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.