മുറെ പ്രീക്വാർട്ടറിൽ, ക്വിറ്റോവ പുറത്ത്
മുറെ പ്രീക്വാർട്ടറിൽ, ക്വിറ്റോവ പുറത്ത്
Friday, May 27, 2016 12:36 PM IST
പാരീസ്: ബ്രിട്ടന്റെ ആൻഡി മുറെ ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ പ്രീക്വാർട്ടറിൽ. ഇവോ കാർലോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് കാർലോവിച്ച് പ്രീക്വാർട്ടറിലെത്തിയത്. സ്കോർ: 6–1, 6–4, 7–6. മറ്റൊരു മത്സരത്തി– ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്കറ്റ് ഓസ്ട്രേലിയയുടെ നിക്കി കിർഗോയ്സിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി. സ്കോർ: 6–2, 7–6, 6–2. ജപ്പാന്റെ കെയി നിഷികോരി, സ്പെയിനിന്റെ ഫെർണാണ്ടോ വെർഡാസ്കോയെ പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിലെത്തി. സ്കോർ: 6–3, 6–4, 3–6, 2–6, 6–4.

അതേസമയം, വനിതാ വിഭാഗത്തിൽ ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ മൂന്നാം റൗണ്ടിൽ പുറത്തായി. അമേരിക്കയുടെ ഷെൽബി റോജേഴ്സാണ് ഒന്നിനെതിരേ രണ്ടു സെറ്റിന് ക്വിറ്റോവയെ പരാജയപ്പെടുത്തിയത്. സ്കോർ 6–0, 6–7, 6–0. അതേസമയം, മിന്നും വിജയത്തോടെ റഷ്യയുടെ കുസ്നെറ്റ്സോവ പ്രീക്വാർട്ടറിലെത്തിയ. അനസ്താസിയ പാവ്ലിയുചെങ്കോയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സുസ്നെറ്റ്സോവ പരാജയപ്പെടുത്തിയത്. സ്കോർ: 6–0, 6–4. പോളണ്ടിന്റെ അഗ്നിയേസ്ക റഡ്വാൻസ്കയും പ്രീക്വാർട്ടറിലെത്തിയിട്ടുണ്ട്. ബാർബറ സ്ട്രിക്കോവയെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 6–2, 7–6, 6–2.


ലിയാൻഡർ പെയ്സും രോഹൻ ബൊപ്പണ്ണയും ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ മൂന്നാം റൗണ്ടിൽ കടന്നു. പെയ്സ് – പോൾ മാർകിൻ മറ്റോവ്സ്കി സഖ്യം 6–4, 6–3 ന് ജൂലിയൻ നോവ്ളെ –ഫ്ലോറിയൻ മേയർ സഖ്യത്തെ പരാജയപ്പെടുത്തിയപ്പോൾ ബൊപ്പണ്ണ–ഫ്ലോറിയൻ മെർഗ സഖ്യം 6–3, 6–4 സ്കോറിന് ഫ്രഞ്ച് സഖ്യമായ ഗ്രിഗറി ബാറെ –ക്വിന്റൺ ഹാലിസ് സഖ്യത്തെ പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.