സച്ചിനെ മറികടക്കാൻ കുക്കിനായില്ല
സച്ചിനെ മറികടക്കാൻ കുക്കിനായില്ല
Friday, May 27, 2016 12:36 PM IST
ലീഡ്സ്: ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡിനായി ഇംഗ്ലീഷ് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക് ഇനിയും കാത്തിരിക്കണം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുള്ള റിക്കാർഡ് പഴങ്കഥയാക്കാൻ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങിയ കുക്കിന് 15 റൺസിന് പുറത്താകേണ്ടിവന്നു. ചെസ്റ്റർ ലീ സ്ട്രീറ്റിൽ മത്സരത്തിന് ഇറങ്ങുമ്പോൾ ഈ നേട്ടം കൈവരിക്കാൻ 20 റൺസ് കൂടി മതിയായിരുന്നു. എന്നാൽ, 14–ാം ഓവറിൽ സുരംഗ ലക്മലിന്റെ പന്തിൽ കരുണരത്ന പിടിച്ച് കുക്ക് മടങ്ങി.

10,000 റൺസ് പിന്നിടുമ്പോൾ സച്ചിന്റെ പ്രായം 31 വയസും 326 ദിവസവും. കുക്കിന്റെ പ്രായമാകട്ടെ 31 വയസും 155 ദിവസവും. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 12 പേർ മാത്രമേ അഞ്ചക്കം കടന്നിട്ടുള്ളു. ഇംഗ്ലീഷുകാർക്ക് ആർക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ലതാനും.


രണ്ടാം ടെസ്റ്റിൽ ആദ്യദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 310 റൺസ് എന്ന നിലയിലാണ്. അലക്സ് ഹെയ്ൽസ് (83), ജോ റൂട്ട് (80) എന്നിവരാണ് ആതിഥേയ നിരയിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് പരമ്പരയിൽ 1–0ത്തിന് മുന്നിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.