നദാൽ, ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ
നദാൽ, ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ
Thursday, May 26, 2016 12:17 PM IST
പാരിസ്: കളിമൺ കോർട്ടിന്റെ രാജകുമാരൻ സ്പെയിനിന്റെ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ. അനായാസ മത്സരത്തിൽ നദാൽ അർജന്റീനയുടെ ഫാക്കുൻഡോ ബാഹ്നിസിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് നദാൽ മൂന്നാം റൗണ്ട് ഉറപ്പാക്കിയത്. സ്കോർ: 6–3, 6–0, 6–3. വിജയത്തോടെ നദാൽ ഗ്രാൻഡ്സ്്ലാം മത്സരങ്ങളിൽ 200 വിജയമാഘോഷിച്ചു. 30 എണ്ണത്തിൽ മാത്രമാണ് നദാൽ പരാജയപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്്ലാം വിജയങ്ങളുള്ളത് സ്വിറ്റ്സർലൻഡിന്റെ മുൻ ലോക ഒന്നാം നമ്പർ താരമായ റോജർ ഫെഡറർക്കാണ്. 302 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 50 എണ്ണത്തിലാണ് പരാജയമറിഞ്ഞത്. 233 വിജയങ്ങളുള്ള ജിമ്മി കോണേഴ്സാണ് രണ്ടാമത്. ആന്ദ്രെആഗസി 224ഉം ഇവാൻ ലെൻഡൽ 222ഉം വിജയങ്ങൾ സ്വന്തമാക്കി. ജോക്കോവിച്ച് 215 വിജയങ്ങൾ നേടിയിട്ടുണ്ട്.


മത്സരത്തിന്റെ ഒരു ഘട്ടത്തിലും നദാലിനു മേൽ മേൽക്കൈ നേടാൻ അർജന്റൈൻ താരത്തിനായില്ല. ഒമ്പതു തവണ ഇവിടെ കിരീടം നേടിയ നദാലാണ് ഏറ്റവും കൂടുതൽ ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുള്ളത്. ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ബെൽജിയത്തിന്റെ സ്റ്റീവ് ഡാർസിസിനെ പരാജയപ്പെടുത്തി. സ്കോർ: 7–5, 6–3, 6–4

വനിതാ വിഭാഗത്തിൽ കനേഡിയൻ സുന്ദരി യൂജെനി ബുഷാറിനെ അട്ടിമറിച്ച് സ്വിറ്റ്സർലൻഡിന്റെ ടിമിയ ബാചിൻസ്കി മൂന്നാം റൗണ്ടിലെത്തി. കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റായ ടിമിയ 6–4, 6–4 എന്ന സ്കോറിനാണ് യൂജിനെ തകർത്തത്. 2014ൽ ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തിയ താരമാണ് യൂജിൻ ബുഷാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.