സബ് ജൂണിയർ ബാസ്കറ്റ്: ആൺകിരീടം എറണാകുളത്തിന്
സബ് ജൂണിയർ ബാസ്കറ്റ്: ആൺകിരീടം എറണാകുളത്തിന്
Thursday, May 26, 2016 12:17 PM IST
തിരുവല്ല: നാല്പത്തി മൂന്നാമത് സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗം കിരീടം എറണാകുളത്തിന്. തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിൽ നടന്ന ഫൈനലിൽ 32–27 എന്ന സ്കോറിന് തൃശൂരിനെ പരാജയപ്പെടുത്തിയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്. പകുതി സമയത്ത് എറണാകുളം 16–12നു മുന്നിട്ടുനിൽക്കുകയായിരുന്നു. 10 പോയിന്റോടെ സയൻ മുഹമ്മദ് ടോപ് സ്കോററായി. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും മൂന്നാം സ്‌ഥാനം സ്വന്തമാക്കി. തിരുവനന്തപുരവും കോട്ടയവും കോഴിക്കോടിനെയാണു പരാജയപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.