ബഗാന് എവേ ജയം
ബഗാന് എവേ ജയം
Monday, May 2, 2016 12:22 PM IST
വാസ്കോ: ഫെഡറേഷൻ കപ്പ് ഫുട്ബോളിൽ മോഹൻബഗാനു നിർണായക വിജയം. വാസ്കോയിൽ നടന്ന മത്സരത്തിൽ സാൽഗോക്കറിനെതിരേ രണ്ടിനെതിരേ മൂന്നു ഗോളിന്റെ എവേ വിജയമാണ് ബഗാൻ സ്വന്തമാക്കിയത്. ഇന്ത്യൻ താരം ജെജെ ലാൽപെഖുലെയാണ് ബഗാന്റെ നിർണായക ഗോൾ സ്വന്തമാക്കിയത്. 83–ാം മിനിറ്റിലായിരുന്നു ജെജെയുടെ ഗോൾ. 77–ാം മിനിറ്റിൽ അഭിഷേക് ദാസും ആദ്യമിനിറ്റിൽ ജെജെയുടെ ഗോളിലൂടെ ബഗാൻതന്നെയാണ് മുന്നിലെത്തിയത്. എന്നാൽ, 26–ാം മിനിറ്റിൽ മാർട്ടിൻ സ്കോട്ടിലൂടെ സാൽഗോക്കർ സമനില കണ്ടെത്തി. ആദ്യ ലീഡ് നേടിയതും സാൽഗോക്കറായിരുന്നു. 31–ാം മിനിറ്റിൽ ഡാരൽ ഡഫിയാണ് സാൽഗോക്കറിന്റെ സ്കോറർ. എവേ ജയം നേടിയ ബഗാനു സ്വന്തം തട്ടകത്തിൽ അടുത്തയാഴ്ച നടക്കുന്ന മത്സരത്തിൽ മേൽക്കൈ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.