കരുൺ തിളങ്ങി; ഡൽഹിക്കു നാലാം ജയം
കരുൺ തിളങ്ങി; ഡൽഹിക്കു നാലാം ജയം
Saturday, April 30, 2016 12:10 PM IST
ന്യൂഡൽഹി: ഡൽഹിയുടെ കൂറ്റൻ സ്കോറിനെ മറികടക്കാൻ കോൽക്കത്തയ്ക്ക് കഴിഞ്ഞില്ല. നിർണായക നിമിഷത്തിൽ മനഃസാന്നിധ്യം കൈവിടാതെ പന്തെറിഞ്ഞ ഡൽഹി ഡെയർഡെവിൾസ് ബൗളർമാർ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പിടിച്ചുകെട്ടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കോൽക്കത്തയ്ക്കെതിരെ ഡൽഹി സ്വന്തം മൈതാനത്ത് 27 റൺസിന്റെ ജയം നേടി. ഓൾറൗണ്ട് പ്രകടനം നടത്തിയ കാർലോസ് ബ്രാത്ത്വെയ്റ്റാണ് കളിയിലെ താരം. സ്കോർ: ഡൽഹി ഡെയർഡെവിൾസ്– 20 ഓവറിൽ എട്ടിനു 186. കോൽക്കത്ത നൈറ്റ് റൈഡേഴ്സ്– 18.3 ഓവറിൽ 159. ഇതോടെ ഡൽഹി രണ്ടാമതെത്തി.

മലയാളി താരം കരുൺ നായരുടെയും (50 പന്തിൽ 68) സാം ബില്ലിംഗ്സിന്റെയും(34 പന്തിൽ 54) അർധ സെഞ്ചുറിയുടെ കരുത്തിലാണ് ഡൽഹി കൂറ്റൻ സ്കോർ നേടിയത്. അവസാന ഓവറുകളിൽ വിൻഡീസ് താരം ബ്രാത്ത്വെയ്റ്റ്(11 പന്തിൽ 34) തകർത്തടിച്ചതോടെ ഡൽഹി മികച്ച സ്കോറിലെത്തി. കോൽക്കത്തയ്ക്ക് വേണ്ടി ആന്ദ്ര റസൽ മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയുടെ ആദ്യ വിക്കറ്റ് മൂന്നാം ഓവറിൽ നഷ്ടമായി. ആറു റൺസുമായി ഗൗതം ഗംഭീറാണ് മടങ്ങിയത്. ഒറ്റരത്ത് റോബിൻ ഉത്തപ്പ തകർത്തടിച്ചെങ്കിലും കാര്യമായ പിന്തുണ നൽകാൻ ആരുമില്ലാതായതോടെ കോൽക്കത്ത പരാജയം ഏറ്റുവാങ്ങി. എട്ടാമനായി മടങ്ങിയ ഉത്തപ്പ 52 പന്തിൽ ആറു ഫോറും രണ്ടു സിക്സുമടക്കം 72 റൺസാണ് നേടിയത്. സൂര്യകുമാർ യാദവ് 13 പന്തിൽ 21ഉം ആന്ദ്ര റസൽ 17ഉം റൺസെടുത്ത് പുറത്തായി. സഹീർ ഖാനും ബ്രാത്ത്വെയ്റ്റും മൂന്നു വിക്കറ്റ് വീതം നേടി.



<ആ>സ്കോർബോർഡ്

ഡൽഹി ഡെയർഡെവിൾസ്

ക്വിന്റൺ ഡി കോക്ക് സി ഹോഗ് ബി റസൽ 1, ശ്രേയസ് അയ്യർ എൽബിഡബ്ല്യു ബി റസൽ, സഞ്ജു സാംസൺ എൽബിഡബ്ല്യു ബി നരെയ്ൻ 15, കരുൺ നായർ എൽബിഡബ്ല്യു ബി ഉമേഷ് യാദവ് 68, സാം ബില്ലിംഗ് ബി ഉമേഷ് യാദവ് 54, മോറിസ് ബി ഉമേഷ് യാദവ് 0, ബ്രാത്വെയ്റ്റ് സി നരെയ്ൻ ബി റസൽ 34, പന്ത് റണ്ണൗട്ട് 4, മുഹമ്മദ് ഷാമി നോട്ടൗട്ട് 0, എക്സ്ട്രാസ് 10

ആകെ 20 ഓവറിൽ എട്ടിന് 186

ബൗളിംഗ്

റസൽ 4–0–26–3, ഹോൾഡർ 4–0–35–0, നരെയ്ൻ 3–0–22–1, ഉമേഷ് യാദവ് 3–0–33–3, ഹോഗ് 4–0–39–0, പീയൂഷ് ചൗള 2–0–24–0.

കോൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഉത്തപ്പ സി കരുൺ നായർ ബി മോറിസ് 72, ഗംഭീർ സി അയ്യർ ബി സഹീർഖാൻ 6, പീയൂഷ് തൗള എൽബിഡബ്ല്യു ബി സഹീർ ഖാൻ 8, യൂസഫ് പഠാൻ സി മിശ്ര ബി ബ്രാത് വെയ്റ്റ് 10, യാദവ് സി അയ്യർ ബി ബ്രാത് വെയ്റ്റ് 21, സതീഷ് സി മോറിസ് ബി ബ്രാത് വെയ്റ്റ് 6, റസൽ സി ആൻഡ് ബി മിശ്ര 17, ഹോൾഡർ റണ്ണൗട്ട് 0, യാദവ് സി മോറിസ് ബി സഹീർഖാൻ 2, നരെയ്ൻ റണ്ണൗട്ട് 4, ഹോഗ് നോട്ടൗട്ട് 0, എക്സ്ട്രാസ് 13.

ആകെ 18.3 ഓവറിൽ 159നു പുറത്ത്

ബൗളിംഗ്

സഹീർഖാൻ 3.3–0–21–3, മുഹമ്മദ് ഷാമി 4–0–33–0, മോറിസ് 3–0–19–1, ബ്രാത്വെയ്റ്റ് 4–0–47–3, അമിത് മിശ്ര 4–0–36–1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.