സുധാ സിംഗിന് ഒളിമ്പിക് യോഗ്യത
സുധാ സിംഗിന് ഒളിമ്പിക് യോഗ്യത
Friday, April 29, 2016 12:23 PM IST
ന്യൂഡൽഹി: ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സിൽ രണ്ടാം ദിനത്തെ ഒളിമ്പിക് യോഗ്യത നേടി സുധാ സിംഗ് സമ്പന്നമാക്കിയപ്പോൾ പുരുഷന്മാരുടെ 400 മീറ്ററിൽ ആരോക്യ രാജീവിനു നേരിയ വ്യത്യാസത്തിൽ ഒളിമ്പിക് യോഗ്യത നഷ്‌ടമായി.

3000 മീറ്റർ സ്റ്റീപ്പിൾ ചേസിലാണ് സുധ ഒളിമ്പിക് ബെർത്ത് ഉറപ്പാക്കിയത്. നേരത്തെതന്നെ ഒളിമ്പിക് യോഗ്യത നേടിയ മഹാരാഷ്്ട്രയുടെ ലളിത ബാബറിനു പിന്നിൽ രണ്ടാമതായാണ് ഉത്തർപ്രദേശിന്റെ സുധ ഫിനിഷ് ചെയ്തത്. ലളിത സ്വന്തം പേരിലുള്ള ദേശീയ റിക്കാർഡ് ഭേദിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സമയം– 9 മിനിറ്റ് 27.09 സെക്കൻഡ്. 9:27.86 എന്ന സമയമാണ് ലളിത പഴങ്കഥയാക്കിയത്. 9:31.86 എന്ന സമയം കുറിച്ച്് സുധ മത്സരം പൂർത്തിയാക്കി. 9:45.00 ആണ് ഒളിമ്പിക് യോഗ്യതാ മാർക്ക്. വെങ്കലം ഉത്തർപ്രദേശിന്റെ പാറുൾ ചൗധരിക്കാണ്.

<ആ>400ൽ ആരോക്യയും അനിൽഡയും

ഇന്ത്യൻ അത്ലറ്റിക്സിലെ പെൺകരുത്തുകളുടെ പോരാട്ടം കണ്ട മത്സരത്തിൽ 400 മീറ്ററിൽ ഏവരും സ്വർണം പ്രതീക്ഷിച്ച എം.ആർ. പൂവമ്മയെ ഞെട്ടിച്ച് മലയാളി താരം അനിൽഡ തോമസ് സ്വർണം നേടി. അതേസമയം, പുരുഷന്മാരുടെ 400 മീറ്ററിൽ ദേശീയ റിക്കാർഡ് മറികടന്ന പ്രകടനം നടത്തി തമിഴ്നാടിന്റെ ആരോക്യ രാജീവ് മികച്ചുനിന്നു. എന്നാൽ, ഒളിമ്പിക് യോഗ്യത നേരിയ വ്യത്യാസത്തിൽ നഷ്‌ടപ്പെട്ടു.
<ശാഴ െൃര=/ിലംശൊമഴലെ/2016മുൃശഹ30മിശഹറമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
അത്യന്തം ആവേശകരമായിരുന്നു വനിതകളുടെ 400 മീറ്റർ. തുടക്കം മുതൽ മേധാവിത്വം പുലർത്തിയ അനിൽഡ അവസാനം വരെ അതു തുടർന്നു. പി.ടി. ഉഷ സ്കൂളിലെ ജിസ്ന മാത്യുവും അനു രാഘവനും ഇരുവർക്കും കനത്ത വെല്ലുവിളിയുയർത്തി. 52.40 സെക്കൻഡിലാണ് അനിൽഡ 400 മീറ്റർ പൂർത്തിയാക്കിയത്. രണ്ടാം സ്‌ഥാനത്ത് ഒഎൻജിസിയുടെ എം.ആർ. പൂവമ്മയും (52.60) മൂന്നാം സ്‌ഥാനത്ത് ഒഎൻജിസിയുടെ തന്നെ ജുവാന മുർമു ( 53.37)വും ഫിനിഷ് ചെയ്തു.

മലയാളി താരങ്ങളായ ഒഎൻജിസിയുടെ ആർ. അനു നാലാമതും ജിസ്ന മാത്യു അഞ്ചാമതുമായി. ഹീറ്റ്സിലും മികച്ച പ്രകടനം നടത്തിയത് അനിൽഡയായിരുന്നു.

പുരുഷന്മാരുടെ നാനൂറു മീറ്ററിലും പോരാട്ടം ആവേശകരമായിരുന്നു. തുടക്കം മുതൽ മേധാവിത്വം പുലർത്തിയ ആരോക്യ അവസാനം വരെ അതു തുടർന്നു. ഒടുവിൽ 45.47 സെക്കൻഡിൽ ആരോക്യ ഓട്ടം പൂർത്തിയാക്കുമ്പോൾ അതൊരു ദേശീയ റിക്കാർഡായി കുറിക്കപ്പെട്ടു.

പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ തമിഴ്നാടിന്റെ സുരേഷ് അറുമുഖം (14.33 സെക്കൻഡ്) സ്വർണവും സിആർപിഎഫിന്റെ അനുപേന്ദ്ര കുമാർ (14.70) വെള്ളിയും തമിഴ്നാടിന്റെ തന്നെ ടി. ബാലമുരുകൻ (14.72) വെങ്കലവും നേടി.

100 മീറ്ററിൽ ദ്യുതി ചന്ദിന്റെ കാര്യം പറഞ്ഞതുപോലെ 400 മീറ്ററിൽ ആരോക്യ രാജീവിനും ഇന്നലെ തലനാരിഴയ്ക്ക് ഒളിമ്പിക് യോഗ്യത നഷ്‌ടമായി. ദേശീയ റിക്കാർഡ് തിരുത്തിക്കുറിച്ച ആരോക്യ രാജീവ് 45.47 സെക്കൻഡിലാണ് 400 മീറ്റർ ഫിനിഷ് ചെയ്തത്. 45.40 സെക്കൻഡാണ് ഒളിമ്പിക്സിനുള്ള യോഗ്യതാ മാർക്ക്. മലയാളി താരങ്ങളായ മുഹമ്മദ് അനസും(45.75 സെക്കൻഡ്), കുഞ്ഞുമുഹമ്മദുമാണ് (46.08) യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്. ആരോക്യ അടുത്ത മീറ്റിൽ ഒളിമ്പിക് യോഗ്യത സ്വന്തമാക്കുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകൻ മുഹമ്മദ് കുഞ്ഞി ദീപികയോടു പറഞ്ഞു. അടുത്ത മത്സരങ്ങളിൽ പൂവമ്മയ്ക്കും യോഗ്യത നേടാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


മൂവരും മുഹമ്മദ് കുഞ്ഞിയുടെ കീഴിലാണ് പരിശീലിക്കുന്നത്. 2004ലെ ഒളിമ്പിക്സിൽ മലയാളി താരം കെ.എം. ബിനു കുറിച്ച 45.48 സെക്കൻഡാണ് ആരോക്യ പഴങ്കഥയാക്കിയത്.

<ആ>ജയ്ഷയും ചിത്രയും

വനിതകളുടെ 1500 മീറ്ററിൽ കേരളതാരങ്ങൾക്കാണ് സ്വർണവും വെള്ളിയും. മാരത്തണിൽ ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയ ജയ്ഷ പ്രതീക്ഷ കൈവിടാതെ 1500 മീറ്ററിൽ ഓടി പൊന്നണിഞ്ഞു. നാലു മിനിറ്റ് 18.19 സെക്കൻഡിലാണ് ജയ്ഷ 1500 മീറ്റർ പൂർത്തിയാക്കിയത്. പി.യു. ചിത്രയിലൂടെ(4:29.17) കേരളം വെള്ളിയും നേടി. ഹരിയാനയുടെ ആദേശ് കുമാരിക്കാണ് വെങ്കലം.
<ശാഴ െൃര=/ിലംശൊമഴലെ/2016മുൃശഹ30ഷമ്യമവെമബരവശവേമൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

പുരുഷന്മാരുടെ 1500 മീറ്ററിൽ ഒഎൻജിസിയുടെ അജയ്കുമാർ സരോജ് (3: 44.60) സ്വർണം നേടിയപ്പോൾ ഹരിയാനയുടെ സന്ദീപ് സിംഗ് വെള്ളിയും ഡൽഹിയുടെ രാഹുൽ ഹർവീർ സിംഗ് വെങ്കലവും നേടി. പുരുഷന്മാരുടെ സ്റ്റീപ്പിൾ ചേസിൽ ഹരിയാനയുടെ നവീൻകുമാർ സ്വർണവും മണിപ്പൂരിന്റെ ദുർഗ ബഹാദൂർ ബുദ്ധയ്ക്ക് വെള്ളിയും ലഭിച്ചു.

പുരുഷന്മാരുടെ വാശിയേറിയ ലോംഗ് ജംപ് പോരാട്ടത്തിൽ തമിഴ്നാട്ടിൽനിന്നുള്ള പ്രേംകുമാർ സ്വർണം നേടി. 7.88 മീറ്റർ ദൂരം കണ്ടെത്തിയാണ് പ്രേംകുമാർ സ്വർണത്തിൽ മുത്തമിട്ടത്.

പലപ്പോഴും പ്രേമിനെ പരാജയപ്പെടുത്തിയിട്ടുള്ള ഹരിയാനയുടെ അങ്കിത് ശർമ(7.76 മീറ്റർ) വെള്ളിയും കർണാടകയുടെ ഷംസീർ (7.62) വെങ്കലവും നേടി. വനിതകളുടെ ഡിസ്കസ് ത്രോയിൽ വളരെക്കാലം കളത്തിനു പുറത്തായിരുന്ന കൃഷ്ണ പൂനിയ സ്വർണം സ്വന്തമാക്കി. സീമ പൂനിയയുടെ അഭാവത്തിൽ നടന്ന മത്സരത്തിൽ 55.09 മീറ്റർ ദൂരത്തേക്കു ഡിസ്ക് പായിച്ചാണ് കൃഷ്ണ സ്വർണം സ്വന്തമാക്കിയത്.

വനിതകളുടെ ഹൈജംപിൽ രണ്ടു മെഡലുകൾ കർണാടകയ്ക്കാണ്. പ്രതീക്ഷിച്ച പോലെ സഹനകുമാരി (1.80 മീറ്റർ) സ്വർണം സ്വന്തമാക്കിയപ്പോൾ കേരളത്തിന്റെ എയ്ഞ്ചൽ പി. ദേവസ്യ വെള്ളിയും ചന്ദന വെങ്കലവും സ്വന്തമാക്കി. മൂന്നു ദിവസം നീണ്ടുനിന്ന മീറ്റ് ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.