ഫെഡറേഷൻ കപ്പ് ഫുട്ബോളിന് ഇന്നു കിക്കോഫ്
Friday, April 29, 2016 12:23 PM IST
ഷില്ലോംഗ്: പരിഷ്കരിച്ച രൂപത്തിലുള്ള ഫെഡറേഷൻ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാകും. ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിയുടെ എതിരാളികൾ വടക്കുകിഴക്കൻ പ്രതിനിധികളായ ഐസ്വാൾ എഫ്സിയാണ്.

എട്ട് ഐലീഗ് ടീമുകളാണ് ഇത്തവണ മത്സരിക്കുന്നത്. പതിവു ഗ്രൂപ്പ് ഫോർമാറ്റ് വിട്ട് ഹോംആൻഡ് എവേ നോക്കൗട്ട് രീതിയിലാണ് മത്സരക്രമം. ഫൈനൽ നിഷ്പക്ഷ വേദിയിലാണ്.

ഐ ലീഗ് കിരീടം ചൂടിയ ബംഗളൂരു എഫ്സി മികച്ച ഫോമിലാണ്. ചരിത്രത്തിലാദ്യമായി എഎഫ്സി കപ്പിന്റെ പ്രീക്വാർട്ടറിലേക്കു യോഗ്യത നേടാനും ടീമിനായി. ദീർഘയാത്രയുടെ ക്ഷീണമുണ്ടെങ്കിലും ഇന്നത്തെ മത്സരം ജയിക്കാമെന്നാണ് പ്രതീക്ഷയെന്ന് ബംഗളൂരു കോച്ച് അഷ്ലി വെസ്റ്റ്വുഡ് പറഞ്ഞു. സുനിൽ ഛേത്രി, സി.കെ. വിനീത്, റിനോ ആന്റോ തുടങ്ങി പ്രമുഖരെല്ലാം ടീമിലുണ്ട്.


മറുവശത്ത്, ഐലീഗിൽനിന്നു തരംതാഴ്ത്തപ്പെട്ടതിന്റെ നിരാശ തീർക്കുകയാണ് ഐസ്വാളിന്റെ ലക്ഷ്യം. മികച്ച ടീമുകൾക്കെതിരേ മുമ്പും കളിച്ചിട്ടുണ്ടെന്നും ഇന്ന് ബെംഗളൂരുവിനെ തറപറ്റിക്കുമെന്നും പരിശീലകൻ ജഹർദാസ് വ്യക്‌തമാക്കി.

<ആ>ഹോംആൻഡ് എവേ ഷെഡ്യൂൾ

ഏപ്രിൽ 30 ഐസ്വാൾ എഫ്സി– ബംഗളൂരു എഫ്സി
മേയ് 1 ഷില്ലോംഗ് ലജോംഗ് – ഈസ്റ്റ് ബംഗാൾ
1 മുംബൈ എഫ്സി – സ്പോർട്ടിംഗ് ഗോവ
2. സാൽഗോക്കർ – മോഹൻ ബഗാൻ
3. ബെംഗളൂരു – ഐസ്വാൾ
4. ഈസ്റ്റ് ബംഗാൾ – ഷില്ലോംഗ് ലജോഗ്
4. സ്പോർട്ടിംഗ് ഗോവ – മുംബൈ എഫ്സി
5. മോഹൻ ബഗാൻ – സാൽഗോക്കർ എഫ്സി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.