അംബാസഡർ ആകാൻ ബിന്ദ്രസും സച്ചിനും റഹ്മാനും
Friday, April 29, 2016 12:23 PM IST
ന്യൂഡൽഹി: സൽമാൻ ഖാനെ ഒളിമ്പിക് ഗുഡ്്വിൽ അംബാസഡറായി നിയമിച്ചപ്പോഴുണ്ടായ പൊല്ലാപ്പ് തീർക്കാൻ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പുതിയ വഴി തേടുന്നു. ഇതിന്റെ ഭാഗമായി ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കർ, ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, ഓസ്കർ അവാർഡ് ജേതാവ് എ.ആർ. റഹ്മാൻ എന്നിവരെ അംബാസിഡർമാരാകാൻ ക്ഷണിച്ചു.

ബിന്ദ്ര ഐഒഎയുടെ ക്ഷണം സ്വീകരിച്ചപ്പോൾ സച്ചിനും റഹ്മാനും ഇതുവരെ മനസു തുറന്നില്ല. ബോളിവുഡ് താരം സൽമാൻ ഖാനെ അംബാസഡറായി നിയമിച്ചതിനെ മുൻകാല കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. കത്തു ലഭിച്ചെന്നും ഇത്തരത്തിൽ ഒരു ക്ഷണം ലഭിച്ചത് ബഹുമതിയായി കാണുന്നുവെന്നും ബിന്ദ്ര പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.