ഗോവ-നോര്‍ത്ത് ഈസ്റ് മത്സരം സമനില
ഗോവ-നോര്‍ത്ത് ഈസ്റ് മത്സരം സമനില
Thursday, November 26, 2015 11:23 PM IST
ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവ എഫ്സിയെ സമനിലയില്‍ തളച്ചു. നോര്‍ത്ത് ഈസ്റ്റിന്റെ വിജയത്തിനു തടസമായി റഫറി തടസമായ മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. അത്യന്തം ആവേശകരമായ മത്സരത്തില്‍ 56-ാം മിനിറ്റില്‍ വിക്ടര്‍ മെന്‍ഡിയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്.

എന്നാല്‍, മത്സരം സമനിലയിലേക്കെന്നു തോന്നിച്ച ഘട്ടത്തില്‍ ആതിഥേയര്‍ക്കു വേണ്ടി റെയ്നാള്‍ഡോ ഗോവയ്ക്കു സമനില സമ്മാനിച്ചു. 86-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനു വേണ്ടി നിക്കോളാസ് വെലസ് ഗോള്‍ നേടിയെങ്കിലും ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍, അത് ഓഫ് സൈഡായിരുന്നില്ലെന്ന് വീഡിയോ റീപ്ളേയില്‍ വ്യക്തമായിരുന്നു. സമനിലയില്‍ കലാശിച്ചതോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് കാര്യമായി മുന്നേറാനായില്ല. 12 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തെത്തി. 12 മത്സരങ്ങളില്‍നിന്ന് 19 പോയിന്റുള്ള ഗോവ രണ്ടാം സ്ഥാനത്തുതന്നെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.