റയല്‍ പരിശീലകനായി സിദാന്‍?
Wednesday, November 25, 2015 11:18 PM IST
മാഡ്രിഡ്: എല്‍ക്ളാസിക്കോയില്‍ ബാഴ്സയോടേറ്റ തോല്‍വിയോടെ റയല്‍ പരിശീലകന്‍ റാഫേല്‍ ബെനിറ്റസിന്റെ സ്ഥാനം തെറിച്ചേക്കും. പകരക്കാരനായി ഫ്രാന്‍സിന്റെ ഇതിഹാസതാരം സിനദീന്‍ സിദാന്‍ എത്തുമെന്നു സൂചന. എന്നാല്‍, റയലിന്റെ 4-0 എന്ന തോല്‍വിയെ വിലയിരുത്തി ബെനിറ്റസിനെ പുറത്താക്കേണ്ട സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടി മാഡ്രിഡ് പ്രസിഡന്റ് ഫ്ലേളാറന്റിനോ പെരസ് തന്നെ രംഗത്തെത്തി.

ബെനിറ്റസിനു പകരക്കാരനെ കണ്െടത്താന്‍ സ്പാനിഷ് മാധ്യമങ്ങളും ചര്‍ച്ച തുടങ്ങിയിരിക്കുകയാണ്. ഫ്രാന്‍സിന്റെ കരുത്തനായ താരം സിനദീന്‍ സിദാന്‍ റയല്‍ പരിശീലകനായെത്തിയാല്‍ റയലിന്റെ പ്രതാപം വീണ്െടടുക്കാനാവുമെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. എന്നാല്‍, താനിപ്പോള്‍ കാസ്റ്റില്ലയുടെ കോച്ചാണെന്നും റയലിന്റെ തോല്‍വിയില്‍ ബെനിറ്റസിനെ പഴിക്കേണ്ടതില്ലെന്നും എല്ലാം നന്നായിവരുമെന്നും സിദാന്‍ സ്പാനിഷ് മാധ്യമങ്ങളോടു പറഞ്ഞു. റയല്‍ ആരാധകരില്‍ കുറേപ്പേര്‍ ഇറ്റാലിയന്‍ കോച്ചായ കാര്‍ലോസ് ആഞ്ചലോട്ടി റയല്‍ പരിശീലകനായി തിരിച്ചെത്തണമെന്നും അഭിപ്രായപ്പെടുന്നു.


തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കുന്നുവെന്നും ഒറ്റക്കെട്ടായിനിന്ന് തങ്ങളുടെ ടീം തിരിച്ചുവരുമെന്നും ടീമിന്റെ ആരാധകര്‍ക്ക് ഇപ്പോഴുണ്ടായിരിക്കുന്ന സങ്കടം അടുത്ത മത്സരത്തിലെ വിജയത്തോടെ ദുരീകരിക്കുമെന്നും ബെനിറ്റസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.