രാജാവും രാജകുമാരനും
രാജാവും രാജകുമാരനും
Tuesday, October 13, 2015 11:19 PM IST
കോല്‍ക്കത്ത: കോല്‍ക്കത്തയുടെ രാജകുമാരനെ കാണാന്‍ ഫുട്ബോള്‍ രാജാവെത്തി. 38 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പെലെ കോല്‍ക്കത്തയിലെത്തുന്നത്. ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കോല്‍ക്കത്ത ലോകത്തിനു നല്‍കിയ വലിയ കായിക താരമായ സൌരവ് ഗാംഗുലിയെ കാണാനായതില്‍ വലിയ സന്തോഷമുണ്െടന്നു പെലെ വ്യക്തമാക്കി. 1977-ല്‍ മോഹന്‍ ബഗാനെതിരേ പ്രദര്‍ശന മത്സരത്തിന് പെലെ ഈഡന്‍ ഗാര്‍ഡന്‍സിലിറങ്ങുമ്പോള്‍ ഗാംഗുലിക്ക് അഞ്ചു വയസായിരുന്നു പ്രായം. പെലെയെപ്പോലെ ഒരു കായിക താരത്തെ കാണാനാവുക, സംസാരിക്കാനാവുക, ഇതൊക്കെ വലിയൊരു സ്വപ്നമായിരുന്ന കാലം തനിക്കുണ്ടായിരുന്നെന്നും ഇന്നത് സാധ്യമായതില്‍ വലിയ സന്തോഷമുണ്െടന്നും ഗാംഗുലി പറഞ്ഞു.


തങ്ങളുടെ ബാല്യത്തിലും കൌമാരത്തിലും പെലെയെ പോലൊരു ഇതിഹാസ താരത്തിന്റെ മത്സരങ്ങള്‍ കാണാനാവാതെ പോയിട്ടുണ്ട്. അതില്‍ ഇപ്പോള്‍ ഖേദമുണ്ട്. നേരത്തെ അദ്ദേഹത്തെ അറിയേണ്ടതായിരുന്നു. ഗാംഗുലി പറഞ്ഞു. അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുടെ ജഴ്സിയില്‍ പെലെയുടെ ഒപ്പു വാങ്ങാനും ഗാംഗുലി മറന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.