രണ്ടാം ജയം; പൂന ഒന്നാമത്
രണ്ടാം ജയം; പൂന ഒന്നാമത്
Saturday, October 10, 2015 11:57 PM IST
പൂന: ഹോംഗ്രൌണ്ടില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പൂന സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാമതെത്തി. നോര്‍ത്ത് ഈസ്റ് യുണൈറ്റഡിനെയാണ് അവര്‍ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയത്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധക്കാരന്‍ സോംഹ്മിന്‍ഗ്ളിയാന റാല്‍റ്റേയുടെ സെല്‍ഫ് ഗോളാണ് (72) പൂനയ്ക്കു ജയമൊരുക്കിയത്.

രണ്ടു കളികളില്‍ നിന്ന് ആറു പോയിന്റുള്ള പൂനയ്ക്കു പിന്നില്‍ നാലു പോയിന്റുള്ള എഫ്സി ഗോവയാണ് രണ്ടാമത്. കളിച്ച ഒരു കളി ജയിച്ച കേരള ബ്ളാസ്റ്റേഴ്സ് നാലാമതാണ്. രണ്ടു എവേമത്സരങ്ങളും തോറ്റ നോര്‍ത്ത് ഈസ്റ് പോയിന്റു പട്ടികയില്‍ ഏറ്റവും പിന്നിലാണ്. കേരള ബ്ളാസ്റേഴ്സിനോടു ദയനീയമായി തോറ്റ വടക്കുകിഴക്കന്മാര്‍ അഞ്ചു മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. നിക്കോളസ് വെലസിനെ മുന്നില്‍ നിര്‍ത്തി കളിച്ച നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റം ശക്തമായിരുന്നു. എന്നാല്‍ ഫിനിഷിംഗിലെ പാളിച്ച തിരിച്ചടിയായി. മറുവശത്ത് നിരന്തര ആക്രമണം നടത്തിയ പൂനയ്ക്കു നിര്‍ഭാഗ്യം മൂലം കൂടുതല്‍ ഗോള്‍ നേടാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.