പോസ്റിഗയ്ക്കു നാലാഴ്ച കളിക്കാനാകില്ല
Wednesday, October 7, 2015 12:24 AM IST
കോല്‍ക്കത്ത: ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്കു കനത്ത തിരിച്ചടി. മാര്‍ക്കീ താരം ഹെല്‍ദര്‍ പോസ്റ്റിഗയ്ക്കു പരിക്കുമൂലം നാലാഴ്ച കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരും. ചെന്നൈയിന്‍ എഫ്സിക്കെതിരായ ഉദ്ഘാടന മത്സരത്തിനിടെയാണ് പോര്‍ച്ചുഗലില്‍നിന്നുള്ള താരത്തിനു പരിക്കേറ്റത്. ആദ്യ മത്സരത്തില്‍ പോസ്റ്റിഗ ഇരട്ടഗോള്‍ നേടിയിരുന്നു. ചികിത്സയ്ക്കായി താരം സ്വദേശത്തേക്കു മടങ്ങുമെന്നു അത്ലറ്റിക്കോ അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 29ന് കോല്‍ക്കത്തയുടെ രണ്ടാം ഹോംമത്സരത്തിനുമുമ്പ് പോസ്റ്റിഗ തിരിച്ചെത്തുമെന്നാണു റിപ്പോര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.