റയലിനു സമനിലക്കുരുക്ക്
Tuesday, October 6, 2015 12:18 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയിലെ മാഡ്രിഡ് ഡെര്‍ബി സമനിലയായി. റയല്‍ മാഡ്രിഡും അത്ലറ്റികോയും ഓരോ ഗോളോടെ പോയിന്റ് പങ്കുവച്ചു. റയലിനെ കരീം ബെന്‍സമ (9) മുന്നിലെത്തിച്ചെങ്കിലും കളി തീരാന്‍ ഏഴു മിനിറ്റു ബാക്കിനില്‍ക്കേ പകരക്കാരന്‍ ലൂസിയാനോ വിയെറ്റോയുടെ ഗോളില്‍ മാഡ്രിഡ് ടീം സമനില പിടിച്ചു.

പോയിന്റ് പട്ടികയില്‍ റയല്‍ രണ്ടാമതും അത്ലറ്റികോ അഞ്ചാം സ്ഥാനത്തുമാണ്. വിയ്യാറയല്‍ പതിനാറു പോയിന്റുമായി ഒന്നാമതും മൂന്നും നാലു സ്ഥാനങ്ങളില്‍ സെല്‍റ്റ ഡി വിഗോയും ബാഴ്സലോണയുമാണ്.


മികച്ച ഫോമില്‍ തുടരുന്ന ബെന്‍സമ കളിയുടെ ഒമ്പതാം മിനിറ്റില്‍ ഡാനിയല്‍ കര്‍വായലിന്റെ ക്രോസില്‍ ഹെഡറിലൂടെ അത്ലറ്റികോയുടെ വല കുലുക്കി. ലീഗയില്‍ ബെന്‍സമയുടെ ആറാം ഗോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.