ഫാ. ഫ്രാന്‍സിസ് സാലസ് ബാസ്കറ്റ്ബോള്‍: സെമി ഇന്ന്
Sunday, October 4, 2015 12:27 AM IST
കോട്ടയം: ഫാ. ഫ്രാന്‍സിസ് സാലസ് മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലും സെമി ഫൈനലും ഇന്നു നടക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂള്‍ എയില്‍ നിന്ന് ചെന്നൈ വെള്ളാമല്‍ മെട്രിക് ഹയര്‍സെക്കന്‍ഡറി സ്കൂളും ഡോണ്‍ ബോസ്കോയും ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ പൂള്‍ ബിയില്‍ നിന്ന് തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കളും ചെന്നൈ സാന്തോമും ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചു. ഗിരിദീപം ബെഥനി കോട്ടയവും തേവര സേക്രഡ് ഹാര്‍ട്ട് സ്കൂളുമാണ് പൂള്‍ ഡിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചെന്നൈ വെള്ളാമല്‍ മെട്രിക് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബംഗളൂരു സ്പോര്‍ട്സ് ഡിവിഷന്‍ സ്കൂള്‍ എന്നിവര്‍ വിജയം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.