വാക്കയില്‍ ഇനി ടെസ്റ് ഇല്ല
വാക്കയില്‍ ഇനി ടെസ്റ് ഇല്ല
Friday, September 4, 2015 10:58 PM IST
പെര്‍ത്ത്: ഫാസ്റ് ബൌളര്‍മാരുടെ സ്വപ്നഭൂമിയായ പെര്‍ത്തിലെ വാക്ക സ്റേഡിയത്തില്‍ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് പടിയിറങ്ങുന്നു. 2017-18 സീസണിനുശേഷം അന്താരാഷ്്ട്ര മത്സരങ്ങള്‍ നടത്തേണ്ടതില്ലെന്നു വെസ്റേണ്‍ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. എന്നാല്‍, ആഭ്യന്തര ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങള്‍ തുടര്‍ന്നും ഇവിടെ നടക്കും. സ്മാരകമെന്നപോലെ വാക്കയെ സംരക്ഷിക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതി. അതേസമയം, ഡെന്നീസ് ലില്ലി അടക്കമുള്ള മുന്‍കാല താരങ്ങള്‍ തീരുമാനത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. അസോസിയേഷന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡബ്ളുഎസിഎ പ്രസിഡന്റ്സ്ഥാനം കഴിഞ്ഞദിവസം അദ്ദേഹം രാജിവച്ചിരുന്നു.

വാക്ക സ്റേഡിയത്തിനു തൊട്ടടുത്തു ബര്‍സ്വുഡില്‍ നിര്‍മിക്കുന്ന പുതിയ സ്റേഡിയത്തിലാകും ഓസ്ട്രേലിയന്‍ ദേശീയ ടീമിന്റെ മത്സരങ്ങള്‍ ഇനി നടക്കുക. 60,000ത്തോളം പേരെ ഉള്‍ക്കൊള്ളുന്ന പുതിയ സ്റേഡിയം 2018 അവസാനത്തോടെ പൂര്‍ത്തിയാകും. മെല്‍ബണ്‍ ക്രിക്കറ്റ് സ്റേഡിയത്തിലെപ്പോലെ എടുത്തുമാറ്റാവുന്ന പിച്ചാകും ഇവിടെയുണ്ടാകുക. ഫുട്ബോള്‍, റഗ്ബി മത്സരങ്ങള്‍ അടക്കം മറ്റു കായിക വിനോദങ്ങള്‍ക്കും പുതിയ സ്റേഡിയം വേദിയാകും. 552 ദശലക്ഷം പൌണ്ടാണ് (5562 കോടി രൂപ) നിര്‍മാണത്തിനായി മുടക്കുന്നത്.


അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്ന ഫാസ്റ് ബൌളര്‍മാരെ എന്നും പ്രലോഭിപ്പിക്കുന്നതാണ് വാക്കയിലെ പിച്ച്. പന്തിന് അസാമാന്യ വേഗവും ബൌണ്‍സും ഇവിടത്തെ പ്രത്യേകതയാണ്. മറ്റു വേദികളില്‍ നിന്നും വ്യത്യസ്തമായ കളിമണ്ണുപയോഗിച്ചാണ് ഇവിടത്തെ പിച്ചു നിര്‍മിച്ചിരിക്കുന്നത്. വാക്കയില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയിട്ടുള്ളത് ഓസ്ട്രേലിയ പേസര്‍ ഗ്ളെന്‍ മക്ഗ്രത്താണ്. 12 ടെസ്റില്‍നിന്ന് 52 വിക്കറ്റ്. റിച്ചാര്‍ഡ് ഹാഡ്ലി, കാര്‍ട്ലി ആംബ്രോസ് മുതല്‍ മിച്ചല്‍ ജോണ്‍സന്‍ വരെയുള്ള താരങ്ങള്‍ വാക്കയില്‍ ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ചിട്ടുള്ളവരാണ്. 1970 മുതല്‍ ടെസ്റ് മത്സരങ്ങള്‍ നടക്കുന്ന ഈ സ്റേഡിയം കങ്കാരുക്കളുടെ ഭാഗ്യ ഗ്രൌണ്ടുകളിലൊന്നാണ്. ഇവിടെ നടന്ന 41ല്‍ 24 ടെസ്റിലും ജയം ആതിഥേയര്‍ക്കൊപ്പം നിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.