ബെല്‍ ഏകദിന ക്രിക്കറ്റ് മതിയാക്കി
ബെല്‍ ഏകദിന ക്രിക്കറ്റ്  മതിയാക്കി
Sunday, August 30, 2015 11:40 PM IST
ലണ്ടന്‍: ഇംഗ്ളീഷ് ബാറ്റ്സ്മാന്‍ ഇയാന്‍ ബെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഏകദിനം മതിയാക്കുന്നതെന്നു 33-കാരനായ ബെല്‍ വ്യക്തമാക്കി. 161 ഏകദിനങ്ങളില്‍നിന്ന് 5,416 റണ്‍സ് നേടിയിട്ടുണ്ട്. ക്രിക്കറ്ററെന്ന നിലയില്‍ കൂടുതല്‍ സംഭാവന ഇംഗ്ളീഷ് ടീമിനു നല്കുന്നതിനാണ് ഏകദിനത്തോടു വിടപറയുന്നത്- ബെല്‍ വിരമിക്കല്‍ സന്ദേശത്തില്‍ പറയുന്നു. അടുത്തിടെ അവസാനിച്ച ആഷസ് പരമ്പരയില്‍നിന്നു വലംകൈയന്‍ ബാറ്റ്സ്മാന്‍ 215 റണ്‍സ് മാത്രമായിരുന്നു നേടിയത്.


ഇംഗ്ളീഷ് ടീമില്‍ ബെല്ലിന്റെ സ്ഥാനത്തെക്കുറിച്ച് സെലക്ടര്‍മാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ഇയാന്‍ ബോതമടക്കമുള്ള മുന്‍കാല ക്രിക്കറ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.