ദക്ഷിണേന്ത്യാ ബാസ്കറ്റ്: ഷന്താള്‍ ജ്യോതി റണ്ണര്‍ അപ്പ്
ദക്ഷിണേന്ത്യാ ബാസ്കറ്റ്: ഷന്താള്‍ ജ്യോതി റണ്ണര്‍ അപ്പ്
Wednesday, August 5, 2015 11:17 PM IST
തൊടുപുഴ: തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നടന്ന കിംഗ്സ് ട്രോഫി ദക്ഷിണേന്ത്യാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുട്ടം ഷന്താള്‍ ജ്യോതി പബ്ളിക് സ്കൂള്‍ റണ്ണര്‍ അപ്പ് സ്ഥാനം കരസ്ഥമാക്കി. ദക്ഷിണേന്ത്യയിലെ 20 ഓളം മികച്ച ബാസ്കറ്റ്ബോള്‍ സ്കൂള്‍ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണു ഷന്താള്‍ ജ്യോതി രണ്ടാം സ്ഥാനം നേടുന്നത്. നോക്കൌട്ട് കം സൂപ്പര്‍ ലീഗ് വ്യവസ്ഥയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ക്യാപ്റ്റന്‍ എഡ്വിന്‍ തോംസന്റെ നേതൃത്വത്തിലിറങ്ങിയ ഷന്താള്‍ സൂപ്പര്‍ ലീഗില്‍ 36-24 എന്ന സ്കോറിനു മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിനെയും 56-48 എന്ന സ്കോറിനു ചെന്നൈ വേലാമ്മാള്‍ സ്കൂളിനെയും പരാജയപ്പെടുത്തിയപ്പോള്‍ ആതിഥേയരായ കിംഗ്സ് സ്കൂളിനോട് ഒരു പോയിന്റിന്റെ (56-57) തോല്‍വി ഏറ്റുവാങ്ങി.

കഴിഞ്ഞ വര്‍ഷം നാസിക്കില്‍ നടന്ന ദേശീയ സബ്ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ടോപ്പ് സ്കോററായിരുന്ന മുട്ടം ഷന്താള്‍ ജ്യോതിയിലെ ടോം ജോസ് ഈ ചാമ്പ്യന്‍ഷിപ്പിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച് മികച്ച കളിക്കാരനുള്ള ട്രോഫി കരസ്ഥമാക്കി. അന്താരാഷ്്ട്ര ബാസ്കറ്റ്ബോള്‍ ഫെഡറേഷന്‍ (ഫിബ) കമ്മീഷണറും കേരള ബാസ്കറ്റ്ബോള്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനും ഇടുക്കി ബാസ്കറ്റ്ബോള്‍ സെക്രട്ടറിയുമായ ഡോ. പ്രിന്‍സ് കെ. മറ്റമാണ് ടീമിന്റെ പരിശീലകന്‍. സ്കൂള്‍ കായികാധ്യാപകന്‍ ജോബിന്‍ ജോര്‍ജ് ടീം മാനേജരായിരുന്നുണു.


ടീം അംഗങ്ങള്‍: എഡ്വിന്‍ തോംസന്‍, ഡൊമിനിക്.ഡി, അര്‍ജുന്‍ അജിത്ത്, സ്റെബിന്‍ സിബി, ടോം ജോസ്, രോഹന്‍ തോമസ്, ജോര്‍ഡി ജെയ്സ്, ടോണി ബെന്നി, നിഖില്‍ തോമസ്, നോയല്‍ ജോസ്, ടി.എ. ആഷിക്ക്, അലന്‍ പയസ്. തമിഴ്നാട് ബാസ്കറ്റ്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ് സത്യന്‍, കിംഗ്സ് സ്കൂള്‍ ചെയര്‍മാന്‍ കോളിന്‍ വാഗ്സ്റഫ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികളും കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.