അപരാജിതം യു മുംബ
അപരാജിതം യു മുംബ
Tuesday, August 4, 2015 11:35 PM IST
മുംബൈ: സൂപ്പര്‍ ഹിറ്റായ പ്രൊ കബഡി ലീഗിന്റെ രണ്ടാം എഡിഷന്റെ ആദ്യപാദം പൂര്‍ത്തിയാകുമ്പോള്‍ എതിരാളികളില്ലാതെ മുംബൈയുടെ സ്വന്തം ടീം യു മുംബ കുതിക്കുകയാണ്. അപരാജിതമായി കുതിക്കുന്ന അവര്‍ എല്ലാ മത്സരങ്ങളിലും വിജയിച്ചുകഴിഞ്ഞു. ആദ്യ സീസണില്‍ റണ്ണേഴ്സ് അപ്പായിരുന്ന അവര്‍ ഈ സീസണില്‍ കളിച്ച ഏഴു മത്സരങ്ങളിലും വിജയിച്ച് 35 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. മുംബയുടെ കരുത്തിനും സാങ്കേതികത്തികവിനും മുന്നില്‍ എതിരാളികള്‍ കൂപ്പുകുത്തുന്നു. നായകന്‍ അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ എല്ലാവരും മികച്ച പ്രകടനമാണു പുറത്തെടുക്കുന്നത്.

ഇന്നു തുടങ്ങുന്ന രണ്ടാംപാദത്തിനു മുന്നോടിയായി മികച്ച പരിശീലനമാണ് ടീം നടത്തുന്നത്. ആദ്യമത്സരങ്ങളില്‍ വിജയിച്ച് പ്ളേ ഓഫിലേക്ക് അനായാസം കടക്കുകയാണ് യു മുംബയുടെ ലക്ഷ്യം. മഹാരാഷ്്ട്രയില്‍നിന്നുള്ള രണ്ടാമത്തെ ടീമായ പുണെരി പള്‍ട്ടാനെയാണ് മുംബയ്ക്ക് ആദ്യമത്സരങ്ങളില്‍ നേരിടാനുള്ളത്. അവരാകട്ടെ പോയിന്റ് നിലയില്‍ അവസാനമാണ്. അതുകൊണ്ട് യു മുംബയ്ക്ക് കാര്യങ്ങള്‍ എളുപ്പമായേക്കും. ഹൈദരാബാദിലാണ് മത്സരങ്ങള്‍. രണ്ടു സീസണുകളിലുമായി 23 മത്സരങ്ങള്‍ കളിച്ച യു മുംബ കേവലം 16 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. തോറ്റത് നാലിലും. മൂന്നെണ്ണം സമനിലയിലായി.


രണ്ടാം സ്ഥാനത്തുള്ള തെലുഗു ടൈറ്റന്‍സിന് ഏഴു മത്സരങ്ങളില്‍നിന്ന് 26 പോയിന്റാണുള്ളത്. മത്സരങ്ങള്‍ ഹൈദരാബാദിലേക്ക് വരുമ്പോള്‍ തെലുഗു ടൈറ്റന്‍സിന് മേല്‍ക്കൈ ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. മൂന്നാം സ്ഥാനത്തുള്ള ബംഗളൂരു ബുള്‍സിന് 25 പോയിന്റുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ജയ്പുര്‍ പിങ്ക് പാന്തേഴ്സ് ആറാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ച് തങ്ങളുടെ കരുത്തു തെളിയിക്കാനാകും അവരുടെ ശ്രമവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.