സഞ്ജു വീണ്ടും ഇന്ത്യ എ ടീമില്‍
സഞ്ജു വീണ്ടും ഇന്ത്യ എ ടീമില്‍
Sunday, August 2, 2015 12:59 AM IST
മുംബൈ: ഓസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ എന്നീ ടീമുകള്‍ക്കെതിരേ നടക്കുന്ന ത്രിരാഷ്്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമില്‍ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണും. ഉന്മുക്ത് ചന്ദ് നയിക്കുന്ന ടീമിനെ പരിശീലിപ്പിക്കുന്നത് രാഹുല്‍ ദ്രാവിഡാണ്. ഓഗസ്റ്റ് അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത് 15ന് അവസാനിക്കും. ചെന്നൈയില്‍ അഞ്ചിനാണ് ആദ്യമത്സരം.

ഇതോടൊപ്പം ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അനൌദ്യോഗിക ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെയും തെരഞ്ഞെടുത്തു. എന്നാല്‍, ഈ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിനായില്ല. അമ്പാട്ടി റായുഡു നയിക്കുന്ന ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ അംഗുഷ് ബെയ്ന്‍സാണ്. കരുണ്‍ നായരാണ് വൈസ് ക്യാപ്റ്റന്‍.

ടെസ്റ് മത്സരങ്ങള്‍ നടക്കുന്നത് വയനാട് കൃഷ്്ണ ഗിരി സ്റേഡിയത്തിലാണ്. ഇതോടെ കേരളത്തിന്റെ മണ്ണില്‍ ആദ്യമായി നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ പാഡണിയാനുള്ള ഭാഗ്യം സഞ്ജുവിന് ഇല്ലാതെയായി. ഓഗസ്റ്റ് 18 മുതല്‍ ആദ്യടെസ്റ്റും 25 മുതല്‍ രണ്ടാം ടെസ്റ്റും നടക്കും. കൃഷ്ണഗിരിയില്‍ ആദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരം നടക്കുന്നത്.


ഇന്ത്യ എ ടീം(ത്രിരാഷ്ട്ര പരമ്പര)

ഉന്മുക്ത് ചന്ദ്, മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, കേദാര്‍ യാദവ്, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, പര്‍വേസ് റസൂല്‍, കരണ്‍ ശര്‍മ, ധാവല്‍ കുല്‍ക്കര്‍ണി, സന്ദീപ് ശര്‍മ, റുഷ് കലാരിയ, മന്ദീപ് സിംഗ്, ഗുര്‍ക്രീസ് സിംഗ്, റിഷി ധവാന്‍.

ഇന്ത്യ എ ടീം(ടെസ്റ്)

അമ്പാട്ടി റായുഡു, കരുണ്‍ നായര്‍, അഭിനവ് മുകുന്ദ്, അംഗുഷ് ബെയ്ന്‍സ്, ശ്രേയസ് അയ്യര്‍, ബാബ അപരാജിത്, വിജയ് ശങ്കര്‍, ജയന്ത് യാദവ്, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ, അഭിമന്യു മിഥുന്‍, ശ്രദുള്‍ ഠാക്കൂര്‍, ഈശ്വര്‍ പാണ്ഡെ, ഷെല്‍ഡണ്‍ ജാക്സണ്‍, ജീവന്‍ജ്യോത് സിംഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.