ജൂണിയര്‍ ഇന്ത്യക്കു വിജയം
Sunday, August 2, 2015 12:58 AM IST
മ്യൂണിക്: 2017ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തുടക്കം ആവേശകരം. ജര്‍മനിയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ അണ്ടര്‍ 17 ടീമിന് തുടര്‍ച്ചയായ മൂന്നാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ജെഎഫ്ജി മാംഗ്ഫലാത്തലിനെ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യയുടെ ചുണക്കുട്ടന്മാര്‍ പരാജയപ്പെടുത്തി. ആദ്യ പര്യടനത്തിലെ ആദ്യമത്സരത്തില്‍ ജോണ്‍ റാഹെന്‍ബര്‍ഗിനെ 3-2നും രണ്ടാം മത്സരത്തില്‍ ഡിഎഫ്ഐ ബാഡ് അയ്ബ്ളിംഗിനെയും പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റത്തോടെ തുടങ്ങിയ മത്സരത്തില്‍ 12-ാം മിനിറ്റില്‍ സജീവിലൂടെ ഇന്ത്യ മുന്നിലെത്തി. തൊട്ടടുത്ത മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജര്‍മന്‍ ടീം സമനില നേടി. 30-ാം മിനിറ്റില്‍ മധ്യനിര താരം കോമളിലൂടെ ഇന്ത്യന്‍ ടീം വീണ്ടും ലീഡ് സ്വന്തമാക്കിയെങ്കിലും ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ ജര്‍മന്‍ ടീം സമനില സ്വന്തമാക്കി. എന്നാല്‍, രണ്ടാം പകുതിയില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. മൂന്നു ഗോളുകള്‍ സ്വന്തമാക്കി ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയം നേടി. രണ്ടു മാസത്തെ ജര്‍മന്‍ പര്യടനത്തിനായി കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ ടീം ജര്‍മനിയിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.