ബംഗ്ളാദേശിനു ബാറ്റിംഗ് തകര്‍ച്ച
ബംഗ്ളാദേശിനു ബാറ്റിംഗ് തകര്‍ച്ച
Friday, July 31, 2015 12:09 AM IST
മിര്‍പുര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റില്‍ ബംഗ്ളാദേശിനു ബാറ്റിംഗ് തകര്‍ച്ച. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ എട്ടിന് 246 എന്ന നിലയിലാണ് ആതിഥേയര്‍. ഒരു ഘട്ടത്തില്‍ നാലിന് 214 റണ്‍സെന്ന മികച്ച നിലയിലായിരുന്ന ബംഗ്ളാ കടുവകളെ തകര്‍ത്തത് 400 വിക്കറ്റ് ക്ളബ്ബില്‍ അംഗമായ ഡെയ്ല്‍ സ്റ്റെയ്നിന്റെ മാരക ബൌളിംഗാണ്.

35 റണ്‍സെടുത്ത മഹമ്മദുള്ള തമീം ഇക്ബാല്‍ (ആറ്), മുഹമ്മദ് ഷാഹിദ് (ഒന്ന്) എന്നിവരാണ് സ്റ്റെയിനിന്റെ വേഗത്തിനുമുന്നില്‍ വീണത്. നേരത്തെ മൂന്നിന് 86 എന്ന നിലയില്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ആതിഥേയരെ നാലാംവിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്ത മുഷ്ഫിക്കര്‍ റഹീം -മഹമ്മദുള്ള കൂട്ടുകെട്ടാണ് തിരിച്ചുകൊണ്ടുവന്നത്. 125 പന്തില്‍ 65 റണ്‍സെടുത്ത റഹീമാണ് ടോപ്സ്കോറര്‍. രണ്ടുടെസ്റ് പരമ്പരയിലെ ആദ്യമത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.