ടിവി ലേഖകനെ തല്ലി: ഹെരേരയെ പുറത്താക്കി
ടിവി ലേഖകനെ തല്ലി: ഹെരേരയെ പുറത്താക്കി
Thursday, July 30, 2015 11:42 PM IST
വാഷിംഗ്ടണ്‍: കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് സ്വന്തമാക്കിയ മെക്സിക്കോ പരിശീലകന്‍ മിഖായേല്‍ ഹെരേരയെ മെക്സിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പുറത്താക്കി. അഭിമുഖത്തിനു ശ്രമിച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടറെ തല്ലിയതിനാണ് പുറത്താക്കല്‍.

ഗോള്‍ഡ് കപ്പ് നേടിയ ടീം മെക്സിക്കോയിലേക്ക് മടങ്ങാനായി ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അനുവാദം കൂടാതെ കളിക്കാരുമായി അഭിമുഖത്തിനു ശ്രമിച്ച ടെലിവിഷന്‍ ചാനല്‍ പ്രതിനിധി ക്രിസ്റ്യന്‍ മാര്‍ട്ടിനോളിയെ അകാരണമായി ഹെരേര തല്ലുകയായിരുന്നു.

ഗോള്‍ഡ് കപ്പു നേടി 48 മണിക്കൂര്‍ തികയും മുന്‍പാണ് മെക്സിക്കൊ ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി. മെക്സിക്കോയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഹെരേരയെ പുറത്താക്കിയ നടപടി അക്ഷരാര്‍ഥത്തില്‍ ആരാധകരെ ഞെട്ടിച്ചു.““ഹെരേര ഇനിമുതല്‍ മെക്സിക്കോയുടെ പരിശീലക’ല്ല ‘ എന്നതായിരുന്നു പുതിയതായി സ്ഥാനമേറ്റ മെക്സിന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഡേചിയോ ഡീ മരിയയുടെ ഒറ്റവരിയിലുള്ള അറിയിപ്പ്. പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്നു ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്. തന്നെ പുറത്താക്കിയ നടപടി ഞെട്ടിച്ചുവെന്നു ഹെരേര പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.