സെപ് ബ്ളാറ്റര്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹന്‍: പുടിന്‍
സെപ് ബ്ളാറ്റര്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹന്‍: പുടിന്‍
Wednesday, July 29, 2015 11:23 PM IST
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. 2018 ലോകകപ്പിന് റഷ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഫിഫയും വേദികള്‍ അനുവദിക്കുന്നതില്‍ അഴിമതി നടത്തിയിട്ടുണ്േടാ എന്ന് അന്വേഷണത്തിലാണ്. റഷ്യക്കു വേദി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്േടായെന്ന അന്വേഷണവും നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രതികരണം.


ബ്ളാറ്ററുടെ വലിയ ആരാധകനില്‍നിന്ന് ഉണ്ടായ പ്രതികരണമാണിതെന്നാണ് വിലയിരുത്തല്‍. ബ്ളാറ്ററെ പോലുള്ളവരും കായിക സംഘടനകളുടെ മേധാവികളും പ്രത്യേക പരിഗണനയ്ക്ക് അര്‍ഹരാണ്. ആരെങ്കിലും നൊബേല്‍ സമ്മാനത്തിന് അര്‍ഹരായിട്ടുള്ളവരുണ്െടങ്കില്‍ അത് ഇവരായിരിക്കും -പുടിന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.