റിയോയില്‍ എന്റെ അവസാന ഒളിമ്പിക്സ്: ബോള്‍ട്ട്
Sunday, April 19, 2015 11:44 PM IST
റിയോ ഡി ഷാനെറൊ: റിയോ ഒളിമ്പിക്സായിരിക്കും തന്റെ അവസാനത്തെ ഒളിമ്പിക്സെന്ന് 100, 200, 4-100 മീറ്റര്‍ സ്വര്‍ണമെഡല്‍ ജേതാവ് ഉസൈന്‍ ബോള്‍ട്ട്. 2008ല്‍ ബെയ്ജിംഗിലും 2012ല്‍ ലണ്ടനിലും ബോള്‍ട്ട് മൂന്ന് ഇനങ്ങളിലും സ്വര്‍ണം നേടിയിരുന്നു. വലിയൊരു ലക്ഷ്യത്തിനുവേണ്ടിയാണ് ഒരുങ്ങുന്നത്. അതിനാല്‍ ഈ സീസണിലെ മികച്ച പ്രകടനത്തിലൂടെ അടുത്തവര്‍ഷത്തെ ഒളിമ്പ്ക്സിനു ഞാന്‍ പ്രാപ്തനാണെന്ന് തെളിയിക്കാനായിരിക്കും ഒരുങ്ങുക. -ബോള്‍ട്ട് പറഞ്ഞു. ഇതിനായി താന്‍ കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങേണ്ടിവരുമെന്നും ലോക റിക്കാര്‍ഡ് താരം പറഞ്ഞു. റിയോയില്‍ 200 മീറ്ററില്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഒളിമ്പിക് ചാമ്പ്യന്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.