ഇംഗ്ളീഷ് ജയം ഹോള്‍ഡര്‍ തടഞ്ഞു
Sunday, April 19, 2015 11:44 PM IST
ആന്റിഗ്വ: ഇംഗ്ളണ്ടിനും ജയത്തിനുമിടയില്‍ ജേസണ്‍ ഹോള്‍ഡര്‍ (പുറത്താകാതെ 103) നിലയുറപ്പിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് ആദ്യടെസ്റ്റില്‍ ത്രസിപ്പിക്കുന്ന സമനില. 433 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിന്‍ഡീസ് ഒരുഘട്ടത്തില്‍ ആറിന് 189 തോല്‍വി മുന്നില്‍ക്കണ്ടതാണ്. എന്നാല്‍ ആദ്യം ദിനേഷ് രാംദിനൊപ്പവും (57) പിന്നീട് കെമര്‍ റോച്ചിനൊപ്പവും 35 ഓവറുകളാണ് ഹോള്‍ഡര്‍ പ്രതിരോധിച്ചത്. കളിയിലെ താരവും ഹോള്‍ഡര്‍ തന്നെ. ജയിംസ് ആന്‍ഡേഴ്സണ്‍ ഇയാന്‍ ബോതത്തെ മറികടന്ന് ഇംഗ്ളണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമാകുന്നതിനും (384) സാക്ഷ്യംവഹിച്ചു. സ്കോര്‍: ഇംഗ്ളണ്ട്: 399, ഏഴിന് 333 വെസ്റ് ഇന്‍ഡീസ് 295, ഏഴിന് 350.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.