റിയോ ഒളിമ്പിക്സ് നാണയങ്ങള്‍ വീണ്ടും
റിയോ ഒളിമ്പിക്സ് നാണയങ്ങള്‍ വീണ്ടും
Sunday, April 19, 2015 11:42 PM IST
റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ബ്രസീല്‍ സെന്‍ട്രല്‍ ബാങ്ക് രണ്ടാം സെറ്റ് നാണയങ്ങള്‍ പുറത്തിറക്കി. പാരാലിമ്പിക്സും ഒളിമ്പിക്സും നടക്കുന്ന റിയോ ഡി ഷാനെറോ നഗരത്തെ ആലേഖനം ചെയ്ത നാണയങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. സ്വര്‍ണനിറമുള്ള ഒരു സെറ്റും വെള്ളി നിറമുള്ള നാലു സെറ്റും നാണയങ്ങളാണ് രണ്ടാം ഘട്ടമായി പുറത്തിറക്കിയത്. സ്വര്‍ണ നാണയത്തില്‍ ക്രൈസ്റ് ദ റഡീമറിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. കൂടാതെ മറ്റൊന്നില്‍ മത്സരഇനമായ പോള്‍വോള്‍ട്ടും ആലേഖനം ചെയ്തിരിക്കുന്നു. വെള്ളി നാണയങ്ങളില്‍ റോവിംഗ്, ഓട്ടം, സൈക്ളിംഗ്, ബീച്ച് വോളിബോള്‍ എന്നിവയും രേഖപ്പെടുത്തിയിരിക്കുന്നു. ബ്രസീലിന്റെ സാംസ്കാരിക പാരമ്പര്യം വ്യക്തമാക്കുന്ന ചിത്രങ്ങളും നാണയങ്ങളിലുണ്ട്.


ബ്രസീല്‍ ബാങ്കിന്റെ വെബ്സൈറ്റ് മുഖാന്തിരം നാണയങ്ങള്‍ ആരാധകര്‍ക്കു വാങ്ങാവുന്നതാണ്. 10,5,2,1 റിയാസ്(ബ്രസീല്‍ നാണയം) പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍, അതേ വില കൊടുത്താല്‍ നാണയം ലഭിക്കില്ല. മറിച്ച് 10 റിയാസ് നാണയം ലഭിക്കണമെങ്കില്‍ 1.180 റിയാസ് നല്‍കണം. അതുപോലെ ഓരോ നാണയത്തിനും മുഖവിലയേക്കാള്‍ കൂടുതല്‍ നല്‍കിയാലേ ഒളിമ്പിക് നാണയങ്ങള്‍ ലഭിക്കൂ.

ഒളിമ്പിക്സിന്റെ മുദ്രാവാക്യം സിറ്റിയസ്, ആള്‍ട്ടിയസ്, ഫോര്‍ട്ടിയസ്(ഫാസ്റര്‍, ഹയര്‍, സ്ട്രോംഗര്‍) എന്നത് നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റിയോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട കഴിഞ്ഞ നവംബറില്‍ ബ്രസീല്‍ സര്‍ക്കാര്‍ നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.