എഫ്എ കപ്പ് ഫുട്ബോള്‍ : ചെല്‍സി, സിറ്റി പുറത്ത്
Monday, January 26, 2015 11:43 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള ചെല്‍സിയും മാഞ്ചസ്റര്‍ സിറ്റിയും എഫ്എ കപ്പ് നാലാം റൌണ്ടില്‍ പരാജയപ്പെട്ടു പുറത്ത്. താഴേത്തട്ട് ക്ളബ്ബുകളില്‍നിന്ന് സ്വന്തം കാണികളുടെ മുന്നിവച്ചു തോല്‍വി വഴങ്ങേണ്ടിവന്നത് വമ്പന്മാരുടെ നാണക്കേട് ഇരട്ടിയാക്കി. രണ്ടു ഗോളിനു മുന്നില്‍ നിന്നശേഷം നാലു ഗോള്‍ തിരികെ വാങ്ങി 4-2ന് ബ്രാഡ്ഫോര്‍ഡ് സിറ്റിയോടാണ് ചെല്‍സി തോറ്റത്. മൂന്നാം ഡിവിഷന്‍ ക്ളബ്ബിന്റെ ജയം ചെല്‍സിയുടെ തട്ടകമായ സ്റാംഫോര്‍ഡ് ബ്രിഡ്ജിലായിരുന്നു. ഗാരി കാഹില്‍ (21), റാമിറസ് (38) എന്നിവരിലൂടെ ചെല്‍സി 2-0നു മുന്നിലായിരുന്നു. എന്നാല്‍, ജോനാഥന്‍ സ്റീഡ് (41), ഫിലിപ്പെ മൊറൈസ് (75), ആന്‍ഡ്രൂ ഹാലിഡെ (82), മാര്‍ക്ക് യീറ്റ്സ് (90+1) എന്നിവരുടെ ഗോളുകളില്‍ ചെല്‍സി മുങ്ങി.


മാഞ്ചസ്റര്‍ സിറ്റിയുടെ തട്ടകമായ എത്തിഹാഡ് സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-0നായിരുന്നു മിഡില്‍സ്ബ്രോയുടെ ജയം. പാട്രിക് ബാംഫോര്‍ഡ് (53), കിക്കെ (90+1) എന്നിവരായിരുന്നു സിറ്റിയുടെ മടയില്‍ ഗോള്‍നേട്ടം ആഘോഷിച്ചത്.

മറ്റു മത്സരങ്ങളില്‍ വെസ്റ്ബ്രോംവിച്ച്, ബ്ളാക്ക്ബേണ്‍, ക്രിസ്റല്‍ പാലസ് എന്നിവര്‍ വിജയിച്ചു. ടോട്ടനം ലീസസ്ററിനോട് 2-1നു പരാജയപ്പെട്ടപ്പോള്‍ ലിവര്‍പൂള്‍ ബോള്‍ട്ടണ്‍ വണ്ടറേഴ്സിനോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.