ഫ്രാന്‍സില്‍ നിന്നുള്ള ജിംനാസ്റിക് ഉപകരണങ്ങള്‍ എത്തി
Monday, January 26, 2015 11:41 PM IST
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ജിംനാസ്റിക് മത്സരം സംബന്ധിച്ചു നിലനിന്ന അനിശ്ചിതത്വം ഒഴിവായി. ജിംനാസ്റിക് മത്സരങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ വിദേശത്തുനിന്ന് എത്തിച്ചേര്‍ന്നതോടെയാണ് കായികതാരങ്ങള്‍ക്കും ദേശീയ ഗെയിംസ് സംഘാടകസമിതിക്കും ആശ്വാസമായത്.

ഫ്രാന്‍സില്‍നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ജിംനാസ്റിക്സിനായി ഉപയോഗിക്കാന്‍ നേരത്തെ തീരുമാനിച്ചത്. എന്നാല്‍, ഇവ കൃത്യസമയത്ത് എത്തിച്ചേരുമോ എന്ന ആശങ്ക രണ്ടാഴ്ച മുമ്പ് ഉടലെടുത്തു. ഉപകരണങ്ങള്‍ വിദേശത്തുനിന്ന് എത്തിച്ചേരുന്നതില്‍ ആശങ്ക നിലനില്ക്കുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്തയും പരന്നു.


ഫ്രാന്‍സില്‍നിന്നും കയറ്റി അയയ്ക്കുമെന്നു പറഞ്ഞ ദിവസം ഉപകരണങ്ങള്‍ കൃത്യമായി കയറ്റിവിടാന്‍ കഴിയാതിരുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണം.

കഴിഞ്ഞ ചൊവ്വാഴ്ച ജിംനാസ്റിക് ബാറുകളും റിംഗുകളും ഉള്‍പ്പെടെയുള്ളവ മുംബൈയില്‍ എത്തി. തുടര്‍ന്ന് അവിടെനിന്നു കണ്െടയ്നര്‍ മാര്‍ഗം തിരുവനന്തപുരത്തേക്കു ബുധനാഴ്ച തിരിച്ചു. ജിംനാസ്റിക് മത്സരവേദിയായ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നാളെ ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നും ദേശീയ ഗെയിംസ് സംഘാടക സമിതി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.