പൊളാര്‍ഡ്, ബ്രാവോ, സമി പുറത്ത്; ഹോള്‍ഡര്‍ ക്യാപ്റ്റന്‍
Monday, December 22, 2014 11:31 PM IST
കിംഗ്സ്റണ്‍: വെസ്റ് ഇന്‍ഡീസ് പേസ് ബൌളര്‍ ജാസണ്‍ ഹോള്‍ഡറെ ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ നായകനായി നിയമിച്ചു. അതേസമയം, ഡ്വെയ്ന്‍ ബ്രാവോ, ഡാരന്‍ സമി, കെയ്റോണ്‍ പൊളാര്‍ഡ് എന്നിവരെ ടീമില്‍നിന്നു ഒഴിവാക്കി.

21 ഏകദിനം മാത്രം കളിച്ചിട്ടുള്ള ഹോള്‍ഡറെ ഡ്വെയ്ന്‍ ബ്രാവോയ്ക്കു പകരമായാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നായകനാക്കിയിരിക്കുന്നത്.

ജനുവരി പതിനാറു മുതലാണ് മത്സരം. മുന്‍ നായകന്‍ ക്ളൈവ് ലോയ്ഡ് ചെയര്‍മാനായുള്ള സെലക്ഷന്‍ പാനലാണ് പുതിയ നായകനെ തെരഞ്ഞെടുത്തത്. ഭാവിയിലേക്കുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായാണ് 23കാരനായ ഹോള്‍ഡറെ നായകനാക്കിയതെന്ന് ലോയ്ഡ് പറഞ്ഞു.


ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ലിനെ ടീമിലേക്കു തിരിച്ചുവിളിച്ചു. പുറംവേദനയെത്തുടര്‍ന്ന ഗെയ്ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ് പരമ്പരയില്‍ കളിക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.