പെലെ അത്യാസന്നനിലയില്‍
പെലെ അത്യാസന്നനിലയില്‍
Friday, November 28, 2014 12:04 AM IST
സംപൌളോ: ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരം പെലെ അതീവ ഗുരുതരാവസ്ഥയില്‍. മൂത്രത്തിലുണ്ടായ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച പെലെയെ സംപൌളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നവംബര്‍ 13ന് വൃക്കയിലെ കല്ല് നീക്കം ചെയ്യാനായി പെലെയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് പെലെ. ഈ മാസം രണ്ടു തവണ പെലെ ആശുപത്രിയില്‍ കിടന്നിരുന്നു. പെലെയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എങ്കിലും അദ്ദേഹത്തിനുവേണ്ട എല്ലാ പരിചരണവും നല്‍കുന്നുണ്െടന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്നു തവണ ബ്രസീലിനു ലോക കിരീടം നേടിക്കൊടുത്ത എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെ ആക്രമണ ഫുട്ബോളിന്റെ എക്കാലത്തെയും മികച്ച പ്രയോക്താവായിരുന്നു. 74കാരനായ പെലെയുടെ കീഴില്‍ 1958, 1962, 1970 വര്‍ഷങ്ങളിലാണ് ബ്രസീല്‍ കിരീടം നേടിയത്. നൂറ്റാണ്ടിന്റെ ഫുട്ബോളറായി പെലെയെ ഫിഫ തെരഞ്ഞെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.