ബൌണ്‍സര്‍ തലയ്ക്കേറ്റ ഫിലിപ് ഹ്യൂസ് അന്തരിച്ചു
ബൌണ്‍സര്‍ തലയ്ക്കേറ്റ  ഫിലിപ് ഹ്യൂസ് അന്തരിച്ചു
Friday, November 28, 2014 11:57 PM IST
സിഡ്നി: ബൌണ്‍സര്‍ തലയ്ക്കേറ്റ് ചികിത്സയിലായിരുന്ന ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫിലിപ് ഹ്യൂസ്(25) അന്തരിച്ചു. സിഡ്നിയിലെ സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയിലായിരുന്നു ഹ്യൂസ്. ഹ്യൂസിന്റെ മരണവിവരം ക്രിക്കറ്റ് ഓസ്ട്രേലിയയാണു പുറത്തുവിട്ടത്.

രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഹ്യൂസ് കോമ അവസ്ഥയിലായിരുന്നു. ചൊവ്വാഴ്ച ഷെഫീല്‍ഡ് ഷീല്‍ഡ് കപ്പില്‍ ന്യൂ സൌത്ത് വെയ്ല്‍സിനെതിരേ ബാറ്റ് ചെയ്യുമ്പോഴാണ് സൌ ത്ത് ഓസ്ട്രേലിയന്‍ താരം ഹ്യൂസിന് പന്ത് കൊണ്ട് പരിക്കേറ്റത്. സീന്‍ അബോട്ട് എറിഞ്ഞ പന്ത് ഹുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹ്യൂസിന്റെ ഇടതു ചെവിയുടെ താഴെ കൊള്ളുകയായിരുന്നു. ബോധം കെട്ടു വീണ താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.